HOME
DETAILS
MAL
ചമ്രവട്ടം പാലം അപ്രോച്ച് റോഡ് തകര്‍ന്നു
backup
September 17 2016 | 18:09 PM
എടപ്പാള്‍: നിത്യേന ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന ചമ്രവട്ടം പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ണമായും തകര്‍ന്നു. പാലത്തിന്റെ ഇരുവശത്തുമുള്ള റോഡുകളും തകര്‍ന്നു വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടണ്ട്. ഇതുമൂലം ചമ്രവട്ടം പാലം വഴിയുള്ള യാത്ര ദുരിതമായി. നരിപ്പറമ്പ് മുതല്‍ ബി.പി അങ്ങാടിവരെയുള്ള റോഡ് നേരത്തെ പൂര്‍ണമായും തകര്‍ന്നിരുന്നു. എന്നാല്‍, യാത്രാ ദുരിതം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു വിവിധ സംഘടനകള്‍ വിഷയം ഏറ്റെടുത്തു. തുടര്‍ന്ന് അധികൃതര്‍ റോഡില്‍ അറ്റകുറ്റപ്പണി നടത്തി. എന്നാല്‍ ഈ സമയത്തും തകര്‍ന്ന അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി നടത്താത്തതാണ് വിഷയം കൂടുതല്‍ രൂക്ഷമാക്കിയത്. നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്ക് ഇതുവഴിയുള്ള യാത്ര കൂടുതല്‍ ദുരിതമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."