HOME
DETAILS

ഉരുൾദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നത് വൈകി; വയനാട് കലക്ടർക്കെതിരേ നടപടിക്ക് നീക്കം

  
June 09, 2026 | 3:01 AM

action against wayanad collector over delay in taking over loans of mundakkaichooralmala landslide victims

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്ത ബാധിതരുടെ  വായ്പകൾ ഏറ്റെടുക്കുന്നതിൽ മെല്ലപ്പോക്ക് നടത്തിയെന്ന് ആരോപിച്ച് വയനാട് കലക്ടർക്കെതിരേ നടപടി വരുന്നു. ഫണ്ട് കൈമാറുന്നതിൽ വീഴ്ച വരുത്തിയെന്നാണ് കലക്ടർക്കെതിരേയുള്ള ആരോപണം. ഫണ്ട് വിതരണത്തിൽ ബോധപൂർവമായ കാലതാമസം വരുത്തിയെന്ന് ആരോപിച്ച് കലക്ടർക്ക് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യമാണ് വീണ്ടും നോട്ടിസ് അയച്ചിരിക്കുന്നത്. നേരത്തെ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് പുതിയ നോട്ടിസ്. പണം കൈമാറാൻ വൈകിയത് സർക്കാർ നടപടിക്രമം മൂലമെന്നായിരുന്നു കലക്ടർ  നേരത്തെ നൽകിയിരുന്ന വിശദീകരണം. 

ഏപ്രിൽ 18ന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കെ. ബിജുവും ജൂൺ രണ്ടിന് എം.ജി രാജമാണിക്യവുമാണ് വിഷയത്തിൽ നോട്ടിസ് അയച്ചത്. ഫണ്ട് വിതരണത്തിലെ കാലതാമസം വ്യക്തിപരമായ വീഴ്ചയായി കണ്ട് നടപടി എടുക്കുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്. ഉരുൾദുരന്ത ബാധിതരുടെ വായ്പാ ബാധ്യത ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട  ഗുണഭോക്തൃപട്ടിക അന്തിമമാക്കുന്നതിൽ വീഴ്ചവന്നതായി ചൂണ്ടിക്കാട്ടി  ഈമാസം രണ്ടിന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യം കലക്ടർക്ക് അയച്ച കത്തിൽ ഗുരതരമായ പരാമർശങ്ങളാണുള്ളത്. 'ദുരന്തം നടന്ന് ഇത്രയും കാലം കഴിഞ്ഞിട്ടും പരിശോധനയോ സൂക്ഷ്മ പരിശോധനയോ നടത്താത്ത ഒരു പട്ടിക മന്ത്രിസഭക്ക് മുന്നിൽ സമർപ്പിച്ചത് ഭരണപരമായ ഗുരുതര വീഴ്ചയും ജാഗ്രതക്കുറവുമാണ് കാണിക്കുന്നത്' എന്നതാണ് നോട്ടിസിലെ പരാമർശം. 

എന്നാൽ, വർഷാവസാനത്തെ കണക്ക് ക്ലോസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ട്രഷറി നിയന്ത്രണങ്ങളും സർക്കാരിലെ കാലതാമസവുമാണ് ഫണ്ട് വിതരണം വൈകിയതിന്റെ കാരണമെന്നാണ് വയനാട് കലക്ടർ ഡി.ആർ മേഘശ്രീയുടെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉള്ളുലഞ്ഞവർക്ക് തണലൊരുക്കിയ ചാരിതാർഥ്യത്തോടെ അൽബിർ കുരുന്നുകൾ; വീടൊരുക്കിയത് ഉരുൾ ദുരന്തബാധിതരായ മൂന്ന് കുടുംബങ്ങൾക്ക്  

Kerala
  •  3 hours ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ്; തിരുത്തലുകൾ നാളെ വരെ

Kerala
  •  3 hours ago
No Image

മുസാഹ്മിയ വാഹനാപകടം: മരിച്ച കൊല്ലം സ്വദേശി ഷുഹൈബിന്റെ മൃതദേഹം റിയാദില്‍ മറവ്‌ചെയ്തു

Saudi-arabia
  •  3 hours ago
No Image

കോളിയാടി സ്‌കൂളിലെ ഷിഗെല്ല ബാധ; ആരോഗ്യ മന്ത്രി വയനാട്ടിലേക്ക്; ഇന്ന് നിര്‍ണായക യോഗം

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍; നിരോധനം ലംഘിച്ചാൽ കർശന നടപടി

Kerala
  •  4 hours ago
No Image

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി 

Kerala
  •  4 hours ago
No Image

ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്ര ഇനി സൂപ്പർഫാസ്റ്റ്; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതയ്ക്ക് റെയിൽവേയുടെ അനുമതി

Kerala
  •  11 hours ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്; തിരുത്തലുകൾക്ക് ജൂൺ 10 വരെ സമയം

Kerala
  •  12 hours ago
No Image

വയനാട്ടിൽ ഷിഗെല്ല ഭീതി: രണ്ട് കുട്ടികൾക്ക് രോഗസ്ഥിരീകരണം; ആരോഗ്യ മന്ത്രി നാളെ ജില്ലയിലെത്തും

Kerala
  •  12 hours ago
No Image

താമരശ്ശേരിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്; നാല് പേർ അറസ്റ്റിൽ

crime
  •  13 hours ago


No Image

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകും എൻ. പ്രശാന്തും തിരിച്ചെത്തുന്നു, പ്രധാന വകുപ്പുകളിൽ പുതിയ നിയമനം

Kerala
  •  13 hours ago
No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  14 hours ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  14 hours ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  14 hours ago