HOME
DETAILS

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; ഭൂമി വിട്ടുകിട്ടാൻ ബുദ്ധിമുട്ടെന്ന് വിദഗ്ധർ

  
എം.പി മുജീബ് റഹ്മാൻ
June 09, 2026 | 4:09 AM

e sreedharans high-speed rail project experts say land acquisition will be difficult

കാസർകോട്: ഇ.ശ്രീധരൻ മുന്നോട്ടുവയ്ക്കുന്ന തിരുവനന്തപുരം-കണ്ണൂർ അതിവേഗ പദ്ധതിക്ക് റെയിൽവേ ഭൂമി വിട്ടുകിട്ടാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നു വിദഗ്ധർ. അതിവേഗ പാതയ്ക്കായി നടപടി തുടങ്ങിയ സാഹചര്യത്തിൽ റെയിൽവേ ഭൂമി സമാന മാതൃകയിലുള്ള മറ്റൊരു വികസനപദ്ധതിക്ക് വിട്ടുനൽകൽ പ്രയാസകരമാകുമെന്നു ഉന്നത ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു.

 എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കെ.റെയിൽ കോർപറേഷൻ മുന്നോട്ടുവച്ച സിൽവർലൈനിന് പുറത്തുള്ള കൂടുതൽ ഭൂമി ഏറ്റെടുത്ത് പദ്ധതി യാഥാർഥ്യമാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ ഇ.ശ്രീധരൻ മുഖ്യമന്ത്രി വി.ഡി സതീശനു സമർപ്പിച്ച അതിവേഗ റെയിൽപാതാ പദ്ധതിയിൽ പരമാവധി റെയിൽവേ ഭൂമി കണ്ടെത്താമെന്ന നിർദേശമുണ്ട്. ഇതുവഴി പദ്ധതിയുടെ ചെലവു കുറയ്ക്കാനാകുമെന്നും റിപ്പോർട്ടിലുണ്ട്. അതിവേഗ റെയിൽ പദ്ധതിയേക്കാൾ കുറഞ്ഞ ചെലവാണ് ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.  നിലവിലുള്ള ലൈനിനു പുറമെ മൂന്നാമത്തെയും നാലാമത്തെയും ലൈൻ സ്ഥാപിക്കാനാണ് നടപടി തുടങ്ങിയത്. ഷൊർണൂർ-മംഗളൂരു, കോയമ്പത്തൂർ-ഷൊർണൂർ റൂട്ടുകളിലാണ് മൂന്നാമത്തെയും നാലാമത്തെയും ലൈൻ അതിവേഗ പാതയ്ക്കായി  സ്ഥാപിക്കുന്നത്. മറ്റിടങ്ങളിൽ മൂന്നാംപാതയും തുറവൂർ-അമ്പലപ്പുഴ പാതയിരട്ടിപ്പിക്കാനുമാണ് പദ്ധതി. 

മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിനിന് സഞ്ചരിക്കാൻ പറ്റുന്ന അതിവേഗ പാത സർവേ നടത്താനും വിശദ പഠന റിപ്പോർട്ടും (ഡി.പി.ആർ) തയാറാക്കാനാണ് റെയിൽവേ ബോർഡ് അനുമതി നൽകിയത്. എന്നാൽ സർവേ നടത്താനും വിശദ പഠന റിപ്പോർട്ട് തയാറാക്കാനും സമയപരിധി നിശ്ചയിച്ചിട്ടില്ല. 

ഡി.പി.ആർ തയാറാക്കുന്ന അതിവേഗ പാതകൾ

ഷൊർണൂർ-മംഗളൂരു -307 കിലോമീറ്റർ
കോയമ്പത്തൂർ-ഷൊർണൂർ 99 കി.മീ.
ഷൊർണൂർ-എറണാകുളം 106 കി.മീ.
എറണാകുളം-കായംകുളം (കോട്ടയം വഴി) 115 കി.മീ.
കായംകുളം-തിരുവനന്തപുരം 105 കി. മീ.
തിരുവനന്തപുരം-നാഗർകോവിൽ 71 കി.മീ.
തുറവൂർ അമ്പലപ്പുഴ പാതയിരട്ടിപ്പിക്കൽ 46 കി. മീ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഫറിക്കും വിസ കൊടുക്കാതെ യു.എസ്; സൊമാലിയന്‍ റഫറി പട്ടികയില്‍ നിന്നും ഒമറിനെ പുറത്താക്കി ഫിഫ

Football
  •  9 hours ago
No Image

ടോള്‍ അടക്കാന്‍ ഫാസ്ടാഗില്‍ പണമില്ല; എന്‍ എച്ച് 66 ല്‍ വണ്‍വേ തെറ്റിച്ച് തിരിച്ചോടിച്ച് കെ.എസ്.ആര്‍.ടി.സി

Kerala
  •  10 hours ago
No Image

'ദീദി മാറിപ്പോയി, അവര്‍ ഞങ്ങളെ കേട്ടില്ല' മമതക്കെതിരെ തൃണമൂല്‍ വിമത എം.പി ശദാബ്ദി റോയ്

National
  •  10 hours ago
No Image

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  11 hours ago
No Image

'ഇറാനെതിരെ ഇനി ആക്രമണം വേണ്ട, ഇസ്‌റാഈല്‍ ഒറ്റപ്പെടും...' നെതന്യാഹുവിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  10 hours ago
No Image

കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി.കെ ശിവകുമാര്‍; നിയമനം കാബിനറ്റ് റാങ്കോടെ

National
  •  12 hours ago
No Image

'മുഖ്യമന്ത്രി സന്ദര്‍ശിച്ചാല്‍  സ്‌കൂളിന് പബ്‌ളിസിറ്റി കിട്ടും, കുറേ കുട്ടികള്‍ പ്രവേശനം തേടും.' സ്‌കൂളിനെ കുറിച്ച ആശങ്ക പങ്കുവെച്ച് വി.ഡി സതീശന്  നാലാം ക്ലാസുകാരിയുടെ കത്ത് 

Kerala
  •  12 hours ago
No Image

സെക്രട്ടറിയേറ്റില്‍ വീണ്ടും മാധ്യമനിയന്ത്രണം; സമരഗേറ്റും ബാരിക്കേഡ് വെച്ച് അടച്ചു

Kerala
  •  13 hours ago
No Image

എക്‌സൈസിൽ പുതിയ തസ്തികകൾ; ശുപാർശ വീണ്ടും പരിഗണിക്കുന്നു; ചെക്ക്‌പോസ്റ്റിലും റേഞ്ച് ഓഫിസിലും തസ്തികകൾ വേണം 

Kerala
  •  14 hours ago
No Image

മാസപ്പടി കേസ്: വീണയ്ക്ക് ഇ.ഡി സമന്‍സ്; വെള്ളിയാഴ്ച ഹാജരാകണം

Kerala
  •  14 hours ago