HOME
DETAILS

മേജർ മിസ്റ്റേക്ക്! ഇന്നസെന്റ് മരിച്ചപ്പോൾ വന്നത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെയെന്ന ആരോപണം തള്ളി പിണറായിയുടെ ഓഫിസ്

  
Web Desk
June 09, 2026 | 10:00 AM

Pinarayi Vijayans office dismisses BJP leader Major Ravis allegation

തിരുവനന്തപുരം:  നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ അന്ത്യമോപചാരം അർപ്പിക്കാൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെയെന്ന ബി.ജെ.പി നേതാവും സംവിധായകനുമായ മേജർ രവിയുടെ പ്രതികരണം തള്ളി പ്രതിപക്ഷ നേതാവിന്റെ ഓഫിസ്.  വസ്തുതാ വിരുദ്ധമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫിസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

'ഇന്നസെന്റിന്റെ നിര്യാണ വേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്ന ബി.ജെ.പി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ഇതുപോലെ ചില പ്രൊഫൈലുകളിൽ വ്യാജ വിഡിയോ നിർമിച്ച് ഷെയർ ചെയ്തതായും ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇന്നസെന്റിന് അന്ത്യോമപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാൽ അടിസ്ഥാനരഹിതമായ വ്യാജ നിർമിതി ആർക്കും മനസ്സിലാവുന്നതേ ഉള്ളൂ. പക്ഷെ മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. വസ്തുതാ വിരുദ്ധമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും'- പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറിയിച്ചു.

നടൻ സലിം കുമാറിന് അന്ത്യമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ട് പോലീസ് വാഹനങ്ങളുടെ അകമ്പടിയിൽ എത്തിയതുമായി താരതമ്യപ്പെടുത്തിയായിരുന്നു മേജർ രവിയുടെ പരാമർശം. നടൻ ഇന്നസെന്റിന് അന്ത്യമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത് 55 അകമ്പടി വാഹനങ്ങളും 560 പൊലീസുകാരും 10 ഫയർഫോഴ്‌സ് യൂണിറ്റുകളുമായിട്ടാണെന്നും ഇത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് മേജർ രവി പറഞ്ഞത്. എന്നാൽ ഈ ആരോപണം പൊളിക്കുന്ന നിരവധി വീഡിയോകൾ ഇന്ന് രാവിലെ മുതൽ ഇടത് പ്രൊഫൈലുകളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് പ്രതികരണവുമായി എത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ രാത്രികൊണ്ട് ഇംഗ്ലണ്ട് ക്രിക്കറ്റിനെ നാണംകെടുത്തി; രണ്ടാം ടെസ്റ്റിൽ നിന്ന് സ്റ്റോക്സും അറ്റ്കിൻസണും പുറത്തേക്ക്? വില്ലനായ റഗ്ബി താരം ദാ!

Cricket
  •  32 minutes ago
No Image

ഇനിയും കാത്തിരുന്നാൽ പോക്കറ്റ് കീറും; യുഎഇയിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഈ ആഴ്ചയോടെ കുത്തനെ ഉയർന്നേക്കും

uae
  •  an hour ago
No Image

ടിവികെ സർക്കാരിന്റെ ആയുസ്സ് മൂന്ന് മാസം'; സ്റ്റാലിന്റെ പരാമർശത്തിൽ വിശദീകരണവുമായി ഡിഎംകെ

National
  •  an hour ago
No Image

കൈവിട്ടുപോയ കളി ഒറ്റ ഓവറിൽ തിരിച്ചുപിടിച്ചു! ലങ്കയെ ഞെട്ടിച്ച് ഇന്ത്യൻ യുവനിരയ്ക്ക് ത്രസിപ്പിക്കുന്ന ജയം

Cricket
  •  an hour ago
No Image

ബൂട്ട് കെട്ടാൻ ഒരുങ്ങി ഫുട്‌ബോൾ ഇതിഹാസങ്ങൾ; 2026 ലോകകപ്പ് ഒരു യുഗത്തിന്റെ വിടവാങ്ങൽ വേദിയാകുമോ?

Football
  •  an hour ago
No Image

പ്രവാസികൾക്കും സഞ്ചാരികൾക്കും സന്തോഷവാർത്ത; ദുബൈ ടൂറിസ്റ്റ് വിസ ഇനി 48 മണിക്കൂറിനുള്ളിൽ ലഭിക്കും

uae
  •  an hour ago
No Image

'ഞങ്ങൾ കുറ്റവാളികളല്ല, ഫുട്ബോൾ താരങ്ങളാണ്!' സെനഗൽ,ഉസ്ബെക്കിസ്താൻ കളിക്കാരെ നായ്ക്കളെ വിട്ട് പരിശോധിപ്പിച്ചു; അമേരിക്കയിൽ പന്തുരുളും മുൻപേ വിവാദം

Football
  •  an hour ago
No Image

'ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് തിരിച്ചടിയായി കാണുന്നില്ല': തുടര്‍നടപടി പരിശോധിച്ച ശേഷമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  an hour ago
No Image

മുണ്ടക്കൈ–ചൂരൽമല പുനരധിവാസ ഫണ്ടിൽ വെട്ടിപ്പ്: ദുരന്തബാധിതർക്കുള്ള പണം വകമാറ്റി എൽഡിഎഫ് സർക്കാർ സെക്രട്ടേറിയറ്റിലേക്ക് ലക്ഷങ്ങളുടെ ഉപകരണങ്ങൾ വാങ്ങി

Kerala
  •  2 hours ago
No Image

അന്ന് ഒരു സ്റ്റേഡിയത്തേക്കാൾ കുറഞ്ഞ ജനസംഖ്യ: ഇന്ന് ലോകത്തിന്റെ കായിക തലസ്ഥാനം; ദുബൈ ഭരണാധികാരിയെ അത്ഭുതപ്പെടുത്തിയ 1966-ലെ ആ ഫുട്ബോൾ മാമാങ്കം

uae
  •  2 hours ago