HOME
DETAILS

ഡി.കെ. ശിവകുമാർ 'ആപ്പിൾ' വിവാദത്തിൽ; പാതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു

  
Web Desk
June 09, 2026 | 12:37 PM

Karnataka CM DK Shivakumar bites apples tosses it into cheering crowd

ബംഗളൂരു: പാതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞ് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിവാദത്തിൽ. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സ്വന്തം മണ്ഡലമായ കനകപുരയിലെ വോട്ടർമാർക്ക് നന്ദി പറയാൻ നടത്തിയ യാത്രക്കിടെയാണ് സംഭവം. ഹൊരഹള്ളിയിലെ സ്വീകരണ ചടങ്ങിൽ കോൺഗ്രസ്സ് പ്രവർത്തകർ കിലോക്കണക്കിന് ആപ്പിൾ കോർത്തുണ്ടാക്കിയ ഭീമൻ മാല ശിവകുമാറിനെ അണിയിച്ചിരുന്നു. മാലയിൽ നിന്ന് ഒന്നിന് പിറകെ ഒന്നായി രണ്ട് ആപ്പിൾ പറിച്ചെടുത്ത് കടിച്ച ശേഷം ശിവകുമാർ അവ ജനങ്ങൾക്കിടയിലേക്കു എറിയുകയായിരുന്നു. 

താഴെ നിന്ന അണികൾ വലിയ ആവേശത്തോടെ ഈ ആപ്പിളുകൾ കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സംഭവം വിവാദമാകുകയും ശിവകുമാറിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.   

വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ശിവകുമാറിനെതിരെ ഒരു വിഭാഗം ഉയർത്തുന്നത്. "ഡിക. ശിവകുമാർ സ്വയം ഒരു ദൈവമാണെന്ന് കരുതുന്നുണ്ടോ? ആപ്പിൾ കടിച്ച ശേഷം അത് 'പ്രസാദം' പോലെ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നത് എന്ത് ലോജിക്കാണ്?" എന്നാണ് ഒരാൾ പ്രതികരിച്ചത്. പൊതുവേദിയിൽ വെച്ച് ഒരാൾ പകുതി കഴിച്ച ഭക്ഷണം ജനങ്ങൾക്ക് നേരെ എറിയുന്നത് മോശം സന്ദേശമാണ് നൽകുന്നതെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി. 

പ്രതിപക്ഷമായ ബി.ജെ.പി ഈ വിഷയത്തിൽ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരാൾ തന്റെ അധികാരത്തിന്റെ അഹങ്കാരമാണ് ഇതിലൂടെ കാണിക്കുന്നതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. പൊതുവേദികളിലെ പെരുമാറ്റച്ചട്ടങ്ങളെ ഇത് ചോദ്യം ചെയ്യുന്നുവെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, ശിവകുമാറിനെ പിന്തുണച്ചുകൊണ്ട് കോൺഗ്രസ്സ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവത്തെ ബി.ജെ.പി  അനാവശ്യമായി വലുതാക്കി കാണിക്കുകയാണെന്നാണ് ഇവർ വാദിക്കുന്നത്. ജനങ്ങളുമായി മുഖ്യമന്ത്രി നടത്തുന്ന തികച്ചും സ്വാഭാവികവും അനൗപചാരികവുമായ ഒരു ഇടപെടൽ മാത്രമാണിതെന്നു അവർ ചൂണ്ടിക്കാട്ടുന്നു. അണികളോടുള്ള സ്നേഹപ്രകടനത്തിന്റെ ഭാഗമായാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും ഇതിൽ മറ്റ് അർത്ഥങ്ങൾ കാണേണ്ടതില്ലെന്നുമാണ് കോൺഗ്രസ്സ് പ്രവർത്തകരും വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ–ചൂരൽമല പുനരധിവാസ ഫണ്ട് വെട്ടിച്ചു: ദുരന്തബാധിതർക്കുള്ള പണം വകമാറ്റി എൽഡിഎഫ് സർക്കാർ സെക്രട്ടേറിയറ്റിലേക്ക് ലക്ഷങ്ങളുടെ ഉപകരണങ്ങൾ വാങ്ങി

Kerala
  •  3 hours ago
No Image

അന്ന് ഒരു സ്റ്റേഡിയത്തേക്കാൾ കുറഞ്ഞ ജനസംഖ്യ: ഇന്ന് ലോകത്തിന്റെ കായിക തലസ്ഥാനം; ദുബൈ ഭരണാധികാരിയെ അത്ഭുതപ്പെടുത്തിയ 1966-ലെ ആ ഫുട്ബോൾ മാമാങ്കം

uae
  •  3 hours ago
No Image

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: നാളെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 hours ago
No Image

ഐ.പി.എല്ലിലെ 'വിസ്മയം' ഇന്ത്യ എ ടീമിൽ മിന്നിയില്ല; നിരാശയോടെ മടങ്ങി 15-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  3 hours ago
No Image

ഖത്തര്‍ വ്യോമപാത അടച്ചെന്ന പ്രചാരണം വ്യാജം; സോഷ്യല്‍ മീഡിയ അഭ്യൂഹങ്ങള്‍ തള്ളി അധികൃതര്‍

qatar
  •  3 hours ago
No Image

തോൽവിയിൽ 'പുതുവഴികൾ' തേടി സി.പി.എം; വീഴ്ചകൾ തുറന്നുസമ്മതിച്ച് എം.വി. ഗോവിന്ദൻ; പൊതുജനങ്ങൾക്ക് വാട്സാപ്പിലൂടെയും ഇമെയിലിലൂടെയും അഭിപ്രായം അറിയിക്കാം

Kerala
  •  3 hours ago
No Image

ചരിത്രത്തിലേക്ക് ഇനി ഒരേ ഒരു ഗോൾ മാത്രം; ലോക റെക്കോർഡിനരികെ ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  3 hours ago
No Image

യുഎഇയിൽ വിപ്ലവം സൃഷ്ടിച്ച് കൃത്രിമബുദ്ധി; 85% പ്രവാസികളും ഓൺലൈൻ ഷോപ്പിംഗിനായി എഐ ഉപയോഗിക്കുന്നതായി റിപ്പോർട്ട്

uae
  •  4 hours ago
No Image

കർണാടകയിൽ വീട്ടമ്മയെ മയക്ക് മരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു, പത്ത് പേർ അറസ്റ്റിൽ

National
  •  4 hours ago
No Image

തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചയുണ്ടായി; വിശദീകരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  4 hours ago