HOME
DETAILS

'ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് തിരിച്ചടിയായി കാണുന്നില്ല': തുടര്‍നടപടി പരിശോധിച്ച ശേഷമെന്ന് ആഭ്യന്തരമന്ത്രി

  
Web Desk
June 09, 2026 | 1:34 PM

I do not see the grant of anticipatory bail to the gunmen as a setback Home Minister says further action will be decided after examining the matter

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി നടപടി തിരിച്ചടിയായി കാണുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നടപടി വിശദമായി പരിശോധിച്ച ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അപ്പീല്‍ പോകണമെങ്കില്‍ പോകും. അഡ്വക്കേറ്റ് ജനറലും ഡിജിപിയുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്നും സമാനതകളില്ലാത്ത അക്രമമാണ് നടന്നതെന്നും അന്വേഷിക്കാന്‍ ഞങ്ങളാണ് തീരുമാനിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. 

 മുന്‍ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, സുരക്ഷാ ജീവനക്കാരായ സന്ദീപ് എസ്., വിപിന്‍, അരുണ്‍, ഷൈജു എന്നീ അഞ്ച് പ്രതികള്‍ക്കാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജഡ്ജി ഹണി എം. വര്‍ഗീസിന്റേതാണ് ഉത്തരവ്.

കേസിന് ആസ്പദമായ സംഭവം

2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നവകേരള യാത്രയുടെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇതില്‍ പ്രകോപിതരായി മുന്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങി വന്ന ഗണ്‍മാന്‍ അനില്‍ കുമാറും സന്ദീപ് എസും ഉള്‍പ്പെടെയുള്ളവര്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

വിവാദമായ 'രക്ഷാപ്രവര്‍ത്തന' പരാമര്‍ശം

പ്രതിഷേധക്കാരെ മര്‍ദ്ദിച്ച ഗണ്‍മാന്‍മാരുടെ നടപടിയെ ന്യായീകരിച്ച് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെയ്തത് മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള 'രക്ഷാപ്രവര്‍ത്തനം' മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വവും ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.

കോടതി ഇടപെടല്‍

സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലിസ് വിമുഖത കാണിച്ചതോടെ, മര്‍ദ്ദനമേറ്റ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് ഗണ്‍മാന്‍മാര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ പ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ–ചൂരൽമല പുനരധിവാസ ഫണ്ട് വെട്ടിച്ചു: ദുരന്തബാധിതർക്കുള്ള പണം വകമാറ്റി എൽഡിഎഫ് സർക്കാർ സെക്രട്ടേറിയറ്റിലേക്ക് ലക്ഷങ്ങളുടെ ഉപകരണങ്ങൾ വാങ്ങി

Kerala
  •  3 hours ago
No Image

അന്ന് ഒരു സ്റ്റേഡിയത്തേക്കാൾ കുറഞ്ഞ ജനസംഖ്യ: ഇന്ന് ലോകത്തിന്റെ കായിക തലസ്ഥാനം; ദുബൈ ഭരണാധികാരിയെ അത്ഭുതപ്പെടുത്തിയ 1966-ലെ ആ ഫുട്ബോൾ മാമാങ്കം

uae
  •  3 hours ago
No Image

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: നാളെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 hours ago
No Image

ഐ.പി.എല്ലിലെ 'വിസ്മയം' ഇന്ത്യ എ ടീമിൽ മിന്നിയില്ല; നിരാശയോടെ മടങ്ങി 15-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  3 hours ago
No Image

ഖത്തര്‍ വ്യോമപാത അടച്ചെന്ന പ്രചാരണം വ്യാജം; സോഷ്യല്‍ മീഡിയ അഭ്യൂഹങ്ങള്‍ തള്ളി അധികൃതര്‍

qatar
  •  3 hours ago
No Image

തോൽവിയിൽ 'പുതുവഴികൾ' തേടി സി.പി.എം; വീഴ്ചകൾ തുറന്നുസമ്മതിച്ച് എം.വി. ഗോവിന്ദൻ; പൊതുജനങ്ങൾക്ക് വാട്സാപ്പിലൂടെയും ഇമെയിലിലൂടെയും അഭിപ്രായം അറിയിക്കാം

Kerala
  •  3 hours ago
No Image

ചരിത്രത്തിലേക്ക് ഇനി ഒരേ ഒരു ഗോൾ മാത്രം; ലോക റെക്കോർഡിനരികെ ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  3 hours ago
No Image

ഡി.കെ. ശിവകുമാർ 'ആപ്പിൾ' വിവാദത്തിൽ; പാതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു

National
  •  4 hours ago
No Image

യുഎഇയിൽ വിപ്ലവം സൃഷ്ടിച്ച് കൃത്രിമബുദ്ധി; 85% പ്രവാസികളും ഓൺലൈൻ ഷോപ്പിംഗിനായി എഐ ഉപയോഗിക്കുന്നതായി റിപ്പോർട്ട്

uae
  •  4 hours ago
No Image

കർണാടകയിൽ വീട്ടമ്മയെ മയക്ക് മരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു, പത്ത് പേർ അറസ്റ്റിൽ

National
  •  4 hours ago