HOME
DETAILS
MAL
നിയമത്തെ യാന്ത്രികമായി വ്യാഖ്യാനിക്കരുത്: സ്പീക്കര്‍
backup
September 17 2016 | 18:09 PM
കോഴിക്കോട്: നിയമത്തെ യാന്ത്രികമായി വ്യാഖ്യാനംചെയ്ത് വിധിപ്രസ്താവം നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. കൊലപാതകം നടന്നതിന് തെളിവില്ലെന്ന കാരണത്താലാണ് സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് പരമാവധി ശിക്ഷ ലഭിക്കാതിരുന്നത്. സൗമ്യ ട്രെയിനില്‍ നിന്ന് ചാടാന്‍ ശ്രമിച്ചതാണെങ്കില്‍ തന്നെ അതിനുള്ള സാഹചര്യത്തെ പരിഗണിക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യാന്ത്രികമായ വ്യാഖ്യാനങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തില്ല.
നിയമങ്ങള്‍ ജനങ്ങളുടെ സംരക്ഷണത്തിനാണ്. ഭരണഘടനയുടെ പരിരക്ഷ എല്ലാവര്ക്കും ലഭിക്കണം. നിയമങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ കുറച്ചുകൂടി ജൈവാംശം നിലനിര്‍ത്താന്‍ കോടതികള്‍ ശ്രമിക്കണമെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."