HOME
DETAILS

അതെ, അന്നും ഇന്നും ഒന്നല്ല തെളിവുകള്‍ വേണമെങ്കിലിതാ

  
backup
September 17 2016 | 19:09 PM

%e0%b4%85%e0%b4%a4%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d

പണ്ട് അടുക്കള വീട്ടറയിലായിരുന്നു. ഇന്ന് അടുക്കള വീടിന്റെ പുറത്താണ്. ഭക്ഷണം വേണമെങ്കില്‍ വീട്ടിലേക്കല്ല, അങ്ങാടിയിലേക്കാണു പോകേണ്ടത്. പണ്ട് വിസര്‍ജനത്തിന് വീടിന്റെ പുറത്തേക്ക് ഓടണമായിരുന്നു. ഇന്ന് വീടിന്റെ പുറത്തുനിന്ന് വീടിന്റെ അകത്തേക്കോടണം. പണ്ട് വിളക്കിന്റെ തിരി അടിയിഝല്‍നിന്ന് മുകളിലേക്കായിരുന്നു. ഇന്ന് മുകളില്‍നിന്ന് അടിയിലേക്കാണ്. പണ്ട് കോഴിയിറച്ചിയായിരുന്നു എവിടെയും. ഇന്ന് ഇറച്ചിക്കോഴിയാണെങ്ങും.
പണ്ട് മാതാപിതാക്കള്‍ പറഞ്ഞിടത്തായിരുന്നു മക്കള്‍. ഇന്ന് മക്കള്‍ പറഞ്ഞിടത്താണ് മാതാപിതാക്കള്‍. പണ്ട് ജീവിക്കാനായിരുന്നു പണം. ഇന്ന് പണത്തിനാണു ജീവിതം. പണ്ട് ജീവിക്കാനായിരുന്നു തീറ്റ. ഇന്ന് തീറ്റക്കാണു ജീവിതം. പണ്ട് ആരോഗ്യത്തിനുവേണ്ടിയായിരുന്നു കളി. ഇന്ന് കളിക്കുവേണ്ടിയാണ് ആരോഗ്യം. പണ്ട് ഹോസ്പിറ്റലുകള്‍ നന്നേ കുറവ്. ആരോഗ്യം വളരെ കൂടുതല്‍. ഇന്ന് ഹോസ്പിറ്റലുകള്‍ വളരെ കൂടുതല്‍, ആരോഗ്യം നന്നേ കുറവ്. ഒരു ഹോസ്പിറ്റല്‍ ഉയര്‍ന്നുവരുന്നുവെങ്കില്‍ അത് രോഗം മാറ്റാനാണോ രോഗം ഉണ്ടാക്കാനാണോ എന്ന് തിരിച്ചറിയാനാവാത്ത സ്ഥിതി..!
പണ്ട് വയറ് നിറഞ്ഞ അവസ്ഥ വളരെ കുറവ്. മനസ് നിറഞ്ഞ അവസ്ഥ വളരെ കൂടുതല്‍. ഇന്ന് വയറ് നിറഞ്ഞുനില്‍ക്കുന്നു, മനസ് തീരെ നിറയുന്നില്ല. പണ്ട് ഒന്നും കഴിക്കാനില്ലാതെയായിരുന്നു മരണം. ഇന്ന് എന്തും കഴിച്ചിട്ടാണു മരണം. പണ്ട് മനുഷ്യന്‍ ഭക്ഷണം കഴിക്കലായിരുന്നു. ഇന്ന് ഭക്ഷണം മനുഷ്യനെ കഴിക്കലാണ്. പണ്ട് മരണങ്ങള്‍ കുറവ്, മരണ ചിന്ത കൂടുതല്‍. ഇന്ന് മരണം കൂടുതല്‍, മരണ ചിന്ത കുറവ്.
പണ്ട് വീടിനെക്കാള്‍ വീട്ടുകാരനായിരുന്നു സൗന്ദര്യം. ഇന്ന് വീട്ടുകാരനെക്കാള്‍ വീടിനാണു സൗന്ദര്യം. പണ്ട് പഠനം കൂടുതലും നടനം കുറവുമായിരുന്നു. ഇന്ന് നടനം കൂടുതലും പഠനം കുറവുമാണ്. പണ്ട് വാക്കുകളെക്കാള്‍ കര്‍മങ്ങളായിരുന്നു കൂടുതല്‍. ഇന്ന് കര്‍മങ്ങളെക്കാള്‍ വാക്കുകളാണു കൂടുതല്‍. പണ്ട് ആത്മീയത പറയുന്നവര്‍ കുറവും ആത്മീയാചാര്യന്മാര്‍ കൂടുതലുമായിരുന്നു. ഇന്ന് ആത്മീയാചാര്യന്മാര്‍ കുറവും ആത്മീയത പറയുന്നവര്‍ കൂടുതലുമാണ്. പണ്ട് ചീത്തയാളുകളെ കാണാന്‍ പ്രയാസമായിരുന്നു. ഇന്ന് നല്ലവരെ കാണാനാണു പ്രയാസം. പണ്ട് നല്ലവര്‍ നല്ലവരും ചീത്തവര്‍ ചീത്തവരുമായിരുന്നു. ഇന്ന് നല്ലവര്‍ തന്നെയാണു ചീത്തവര്‍. ചീത്തവര്‍ തന്നെയാണു നല്ലവര്‍.
പണ്ട് ആമാശയത്തിനല്ല, ആശയത്തിനായിരുന്നു വില. ഇന്ന് ആശയത്തിനല്ല, ആമാശയത്തിനാണു വില. പണ്ട് കളിച്ചുകുളിക്കും. ഇന്ന് കുളിച്ചുകളിക്കും. പണ്ട് കാര്യം കാര്യവും കളി കളിയുമായിരുന്നു. ഇന്ന് കളി കാര്യവും കാര്യം കളിയുമാണ്. പണ്ട് കുറ്റം കുറവായിരുന്നു. ഇന്ന് കുറവ് കുറ്റമാണ്. കുറ്റത്തിനാകട്ടെ ഒരു കുറവുമില്ല. അപ്പോള്‍ ബാക്കിയായത് കുറ്റവും കുറവും മാത്രം.
പണ്ട് വലിയവര്‍ ചെറിയവരെ നിയന്ത്രിച്ചു. ഇന്ന് ചെറിയവര്‍ വലിയവരെ നിയന്ത്രിക്കുന്നു. പണ്ട് മത്സരങ്ങള്‍ കുറവും പ്രതിഭകള്‍ കൂടുതലുമായിരുന്നു. ഇന്ന് മത്സരങ്ങള്‍ കൂടുതലും പ്രതിഭകള്‍ കുറവുമാണ്. പണ്ട് പ്രധാനമായത് ഇന്ന് അപ്രധാനം. ഇന്ന് അപ്രധാനമായത് പണ്ട് പ്രധാനം. പണ്ട് അപ്രധാനികള്‍ക്ക് പ്രാധാന്യമുണ്ടായിരുന്നില്ല. പ്രധാനികള്‍ക്ക് അപ്രധാന്യവുമുണ്ടായിരുന്നില്ല. ഇന്ന് പ്രധാനികള്‍ക്ക് അപ്രധാന്യം കല്‍പിക്കപ്പെടുന്നു. അപ്രധാനികള്‍ക്ക് പ്രാധാന്യവും കല്‍പിക്കപ്പെടുന്നു.
പണ്ട് കാണികള്‍ കുറവും കര്‍മികള്‍ കൂടുതലുമായിരുന്നു. ഇന്ന് കര്‍മികള്‍ കുറവും കാണികള്‍ കൂടുതലുമാണ്. പണ്ട് ഭരണാധികാരികള്‍ ഭരണീയര്‍ക്കുവേണ്ടിയായിരുന്നു ജീവിച്ചത്. ഇന്ന് ഭരണീയര്‍ ഭരണാധികാരികള്‍ക്കുവേണ്ടി ജീവിക്കേണ്ട സ്ഥിതിയായി. പണ്ട് ധനം കുറവും ധന്യത കൂടുതലുമായിരുന്നു. ഇന്ന് ധനം കൂടുതലും ധന്യത കുറവുമായി. പണ്ട് സൗകര്യങ്ങള്‍ കുറവാണെങ്കിലും സൗഖ്യങ്ങളേറെയായിരുന്നു. ഇന്ന് സൗകര്യങ്ങളേറെയുണ്ടെങ്കിലും സൗഖ്യങ്ങള്‍ കുറവാണ്.
പണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കുറവായിരുന്നു. എന്നാലും സമയം ധാരാളമുണ്ടായിരുന്നു. ഇന്ന് പ്രവര്‍ത്തനങ്ങള്‍ ഞൊടിയിടകൊണ്ട് തീരുമെങ്കിലും സമയം തീരെയില്ല. പണ്ട് ജോലിക്കായിരുന്നു കൂലി. ഇന്ന് കൂലിക്കാണു ജോലി. പണ്ട് പണിക്കൂലി. അഥവാ, പണിക്കുള്ള കൂലി. ഇന്ന് കൂലിപ്പണി. അഥവാ, കൂലിക്കുള്ള പണി. അല്ലെങ്കില്‍, കൂലിയുണ്ടാക്കുന്ന പണി. പണ്ടുള്ളവര്‍ കൂലിക്കല്ല, ജോലിക്കായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. ഇന്ന് കൂലിയില്ലെങ്കില്‍ ജോലിയില്ല. കൂലിയില്ലെങ്കിലും ജോലിയുണ്ടായിരന്ന കാലം പണ്ട്. പണ്ടത്തേത് പണിയുള്ള പണികള്‍. ഇന്നത്തേത് പണിയില്ലാത്ത പണികള്‍. പണ്ട് പണിപ്പെട്ട് പണിയെടുക്കുന്നവര്‍. ഇന്ന് പണിപ്പെട്ട് പണിനോക്കുന്നവര്‍. പണ്ട് പണി കിട്ടിയാലേ പണിയുള്ളൂ. ഇന്ന് പണി കിട്ടാനേ പണിയുള്ളൂ. പണികിട്ടിയാല്‍ പണിയില്ലാതെ പണം കിട്ടും.  
ചിന്തിച്ചുപറയുന്നവരായിരുന്നു പണ്ടുള്ളവര്‍. ഇന്നുള്ളവര്‍ പറഞ്ഞ ശേഷം ചിന്തിക്കുന്നവരാണ്. പണ്ടുള്ളവര്‍ ദേഹം മറക്കാനായിരുന്നു വസ്ത്രം ധരിച്ചിരുന്നത്. ഇന്നുള്ളവര്‍ ദേഹം കാണിക്കാനാണു വസ്ത്രം ധരിക്കുന്നത്. പണ്ടുള്ളവരുടെ പുറം വിരൂപമായിരുന്നുവെങ്കിലും അകം സുന്ദരമായിരുന്നു. ഇന്നുള്ളവരുടെ പുറം സുന്ദരമാണെങ്കിലും അകം വിരൂപമാണ്. പണ്ടുള്ളവര്‍ക്ക് അറിയിക്കാനല്ല, അറിയാനായിരുന്നു താല്‍പര്യം. ഇന്നുള്ളവര്‍ക്ക് അറിയാനല്ല, അറിയിക്കാനാണു താല്‍പര്യം. പണ്ടുള്ളവര്‍ ചോദ്യം ചോദിക്കുകയും ഉത്തരം പറയുകയും ചെയ്യും. ഇന്നുള്ളവര്‍ ചോദ്യം ചെയ്യുകയും ഉത്തരം മുട്ടിക്കുകയും ചെയ്യും. പണ്ടുള്ളവര്‍ക്ക് വേദചിന്ത കൂടുതലും ഭേദചിന്ത കുറവുമായിരുന്നു. ഇന്നുള്ളവര്‍ക്ക് വേദചിന്ത കുറവും ഭേദചിന്ത കൂടുതലുമാണ്. പണ്ട് വേദം പ്രചരിപ്പിക്കുന്നവര്‍. ഇന്ന് ഭേദം പ്രചരിപ്പിക്കുന്നവര്‍.
പണ്ടുള്ളവര്‍ക്ക് എത്ര കിട്ടണം എന്നതിനെക്കാള്‍ എത്ര കൊടുക്കണം എന്നതായിരുന്നു ചിന്താവിഷയം. ഇന്നുള്ളവര്‍ക്ക് എത്ര കൊടുക്കണം എന്നതിനെക്കാള്‍ എത്ര കിട്ടണം എന്നതാണ് ചര്‍ച്ചാവിഷയം. പണ്ടുള്ളവര്‍ ജീവിച്ച് മരിക്കുന്നവരായിരുന്നു. അതിനാല്‍ മരിച്ചാലും മരിക്കാത്തവരായിരുന്നു അവര്‍. ഇന്നുള്ളവര്‍ മരിച്ചു ജീവിക്കുന്നവരാണ്. ഒടുവില്‍ ഒന്നുമല്ലാതെ മരിച്ചുപോകയും ചെയ്യുന്നു.
പണ്ടുള്ളവര്‍ പറഞ്ഞ് മാറ്റുന്നവര്‍. ഇന്നുള്ളവര്‍ മാറ്റിപ്പറയുന്നവര്‍. പണ്ടുള്ളവര്‍ നോക്കിപ്പറയുന്നവര്‍. ഇന്നുള്ളവര്‍ പറഞ്ഞുനോക്കുന്നവര്‍. പണ്ട് കിടന്നുറങ്ങുന്നവര്‍. ഇന്ന് ഉറങ്ങിക്കിടക്കുന്നവര്‍. പണ്ടുള്ളവര്‍ രസിച്ചുനോക്കുന്നവര്‍. ഇന്നുള്ളവര്‍ നോക്കി രസിക്കുന്നവര്‍. പണ്ട് കല. ഇന്ന് കൊല. പണ്ട് കലാലയം. ഇന്ന് കൊലാലയം. പണ്ട് വിദ്യാഭ്യാസം. ഇന്ന് വിദ്യാഭാസം. പണ്ട് വിദ്യ കൂടുതല്‍. ആഭാസം കുറവ്. ഇന്ന് വിദ്യ കുറവ്. ആഭാസം കൂടുതല്‍. പണ്ട് പഠനമുണ്ട്, പീഠനമില്ല. ഇന്ന് പീഠനമാണ്, പഠനമില്ല. പണ്ട് പാടിപ്പിക്കല്‍. ഇന്ന് പേടിപ്പിക്കല്‍. പണ്ട് കഷ്ടത്തിലും ഇഷ്ടം കാണുന്നവര്‍. ഇന്ന് ഇഷ്ടത്തിലും കഷ്ടം കാണുന്നവര്‍.  
ഇനി എന്തുപറയാന്‍..! എല്ലാം തല തിരിഞ്ഞു. ആലോചിക്കുമ്പോള്‍ തലയും തിരിയുന്ന സ്ഥിതി. 'ഒരെത്തും പിടിയും' കിട്ടുന്നില്ല. പണ്ട് തിരിഞ്ഞ തലയന്മാരേറെയുണ്ടായിരുന്നു. തലയുള്ളവരും തലവന്മാരുമായ പണ്ഡിതന്മാര്‍. ഇന്ന് തലയുള്ളവര്‍ കുറഞ്ഞു. തല തിരിഞ്ഞ തലവന്മാരാണേറയും. തല തിരിഞ്ഞ തലവന്മാര്‍ക്ക് തല തിരിഞ്ഞ അണികള്‍ ചക്കിക്കൊത്ത ചങ്കരന്‍ തന്നെയായതില്‍ പിന്നെന്തത്ഭുതം..?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago