കോളനിയിലെ മാവോയിസ്റ്റ് സാന്നിധ്യം; പൊലിസ് അന്വേഷണം തുടങ്ങി
എടക്കര: മൂത്തേടം ഉച്ചക്കുളം കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്തി ആദിവാസികളെ സംഘടിപ്പിച്ച് ക്ലാസെടുത്ത സംഭവത്തെ തുടര്‍ന്ന് പൊലിസ് വിവരങ്ങള്‍ ശേഖരിച്ചു.
പടുക്ക വനമേഖലയിലുള്ള കോളനിയിലാണ് വെള്ളിയാഴ്ച രാത്രി ഏഴ് പേരടങ്ങുന്ന സംഘം കോളനിയിലെ ഓഡിറ്റോറിയത്തില്‍ എത്തി ആദിവാസികളെ വിളിച്ചു കൂട്ടി ക്ലാസെടുത്തത്. പൊലിസും സര്‍ക്കാരും ആദിവാസി സമൂഹത്തെ വഞ്ചിക്കുകയാണെന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാനോ, സുരക്ഷ ഒരുക്കാനോ സര്‍ക്കാരിന് കഴിയില്ലെന്നതിന്റെ തെളിവാണ് സൗമ്യ വധക്കേസില്‍ ഗോവിന്ദ ചാമിക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചത് എന്നും അവര്‍ പറഞ്ഞു.
പാട്ടക്കരിമ്പ് കോളനിയില്‍ തങ്ങളുടെ ഇടപെടല്‍ മൂലം വന്ന മാറ്റങ്ങളെപറ്റിയും സംസാരിച്ചതായി ആദിവാസികള്‍ പൊലിസിനോട് പറഞ്ഞു. കോളനിയിലെ ആദിവാസികള്‍ക്ക് വനം പ്ലാന്റേഷനില്‍ ജോലി ലഭിക്കുന്നതിനും കൂലി വര്‍ധനവ് ലഭിക്കുന്നതിനും ഇടപെടുമെന്നും മാവോയിസ്റ്റുകള്‍ ഉറപ്പു നല്‍കി. രണ്ടു മണിക്കൂറോളം തങ്ങിയാണ് മാവോയിസ്റ്റുകള്‍ കോളനി വിട്ട് പോയത്. സംഘത്തില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു. എല്ലാവരുടേയും വേഷം കാക്കിയായിരുന്നു. കൈയില്‍ തോക്കുണ്ടായിരുന്നെന്നും ആദിവാസികള്‍ പൊലിസിന് മൊഴി നല്‍കി. 75 കിലോ അരിയും പഞ്ചസാര ചായപ്പൊടി, ഉപ്പ് തുടങ്ങിയ സാധനങ്ങളുമായാണ് സംഘം മങ്ങിയത്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."