HOME
DETAILS
MAL
വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം; സര്‍ക്കാര്‍ അശ്രദ്ധ വെടിയണം: എസ്.കെ.എസ്.ബി.വി
backup
September 17 2016 | 19:09 PM
തേഞ്ഞിപ്പലം: വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടണമെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം അഭ്യര്‍ഥിച്ചു.
നിലവില്‍ സംസ്ഥാന വ്യാപകമായി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ ലഹരി ഉപയോഗമാണ് നടക്കുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സൈനുദ്ദീന്‍ ഒളവട്ടൂര്‍,മനാഫ് കോട്ടോപാടം, യാസിര്‍ അറഫാത്ത് ചെര്‍ക്കള, സജീര്‍ കാടാച്ചിറ, അംജിദ് തിരൂര്‍ക്കാട്, ഫുആദ് വെള്ളിമാട്കുന്ന്, മുബശ്ശിര്‍ മേപ്പാടി, റിസാല്‍ദര്‍ അലി ചെങ്ങമനാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."