ലളിതകലാ അക്കാദമി 'കളരി'കള്‍ക്ക് തുടക്കമായി
തൃശൂര്‍:ലളിതകലാ അക്കാദമി അഞ്ചിടങ്ങളിലായി സംഘടിപ്പിച്ച കുട്ടികള്‍ക്കുള്ള ചിത്രകലാ പരിശീലന കളരിയ്ക്ക് തുടക്കമായി. തോട്ടട (കണ്ണൂര്‍), അങ്കമാലി, ചാലക്കുടി,പുള്ളിക്കാനം (ഇടമലക്കുടി), ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് കളരികള്‍ ആരംഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം കുട്ടികളാണ് പരിശീലനം നേടുന്നത്. ചാലക്കുടി,അങ്കമാലി, പുള്ളിക്കാനം എന്നിവിടങ്ങളിലെ കളരി അക്കാദമി ചെയര്മാന് സത്യപാലും ഒറ്റപ്പാലത്ത് പി ഉണ്ണി എം.എല്‍.എയും ഉദ്ഘാടനം ചെയ്തു.
കണ്ണൂരില്‍ മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്തു. ഇടമലക്കുടിയില്‍ ആദിവാസി കുട്ടികള്‍ക്ക് വേണ്ടിയാണ് കളരി സംഘടിപ്പിച്ചത്. തോട്ടടയില്‍ അനാഥമന്ദിരത്തിലെ കുട്ടികളാണ് പ്രധാനമായും പങ്കെടുത്തത്. കലാപരിശീലനം നേടുന്ന വിദ്യാര്‍ഥികളില്‍ സാമൂഹികബോധം കൂടി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. എല്ലാ പരിസരങ്ങളിലും കളരി അംഗങ്ങള്‍ വൃക്ഷതൈകള്‍ നട്ടുകൊണ്ടാണ് പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."