മകന്റെ വിവാഹത്തിന് 'ചക്കസദ്യ'വിളമ്പി ജെയിംസ്
പാലക്കാട്: നാല്പതു വര്‍ഷമായി ചക്കയുടെ ഔഷധഗുണം പ്രചരിപ്പിക്കുന്ന തിരക്കിലാണ് ജെയിംസ് പി. മാത്യു. മകന്റെ വിവാഹദിനത്തിലും അദ്ദേഹം വ്യത്യസ്തനായതും ചക്ക മാഹാത്മ്യം പ്രചരിപ്പിച്ചുകൊണ്ടുതന്നെ. കല്യാണത്തിന് സദ്യയോടൊപ്പം വിളമ്പിയത് ചക്ക ജ്യൂസും ചക്കപായസവും അടക്കമുള്ള 17 വിഭവങ്ങള്‍.
ചക്കക്കാലം കഴിഞ്ഞുവെങ്കിലും രണ്ടുമാസം മുന്‍പ് തന്നെ വിവാഹ വിഭവങ്ങള്‍ക്കായി ചക്കകള്‍ ശേഖരിച്ചു വച്ചിരുന്നു. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ജെയിംസ് അനവധി ചക്ക വിഭവങ്ങള്‍ ഒരുക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തിയിട്ടുണ്ട്.
സദ്യവട്ടം നടന്ന ഹാളില്‍ ചക്കയുടെ ഔഷധഗുണം കൂടി പ്രചരിപ്പിക്കാനും മറന്നില്ല. മകന് ലിനോ ജെയിംസ് ആസ്ട്രേലിയയില്‍ ജോലി ചെയ്യുകയാണ്. വിവാഹത്തിന് എത്തിയവര്‍ക്കും ചക്ക സദ്യ ഏറെ ബോധിച്ചു. കാഞ്ഞിരപ്പുഴ സെന്റ് തോമസ് ചര്‍ച്ചില്‍ നടന്ന വിവാഹത്തില്‍ 700 പേര് പങ്കെടുത്തു. ചോറും, കറികളും തയാറാക്കിയിരുന്നുവെങ്കിലും ചക്ക വിഭവങ്ങള്‍ക്കായിരുന്നു ഏറെ ഡിമാന്‍ഡ്.
ചക്ക കൊണ്ടുള്ള മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ തയാറാക്കി പ്രചരിപ്പിക്കാറുണ്ടെങ്കിലും ഇദ്ദേഹം ഇതുവരെ വ്യാവസായികാടിസ്ഥാനത്തില്‍ വില്ക്കാന് താല്പര്യപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."