വാമന ജയന്തി: സംഘ്പരിവാറിന്റെ ദലിത് വിരുദ്ധ നീക്കം
മഹാബലിയുടെയും വാമനന്റെയും സംഭവങ്ങള്‍ മിത്തുകളായിരിക്കാം. ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുന്ന ചരിത്ര സത്യങ്ങളായി ഇവയൊന്നും തെളിയിക്കപ്പെട്ടിട്ടില്ല.
പക്ഷേ ഐതീഹ്യങ്ങളില്പോലും മായം കലര്‍ത്തി തങ്ങളുടെ സാംസ്കാരിക ആവശ്യം സംഘപരിവാര്‍ നിര്‍വഹിക്കുമ്പോള്‍ അവ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ഓണം വാമന ജയന്തിയെന്ന ആശയം കേരളത്തില്‍ പുതിയതൊന്നുമല്ല. വാമനപൂജയും പ്രതിഷ്ഠയുമുള്ള നാടാണ് കേരളം.
ഇന്ത്യയില്‍ പലഭാഗത്തും വാമന ജയന്തി ആഘോഷമുണ്ട്. തമിഴ്നാടിന്റെ പല ഭാഗങ്ങളില്‍പോലും ഓണം വാമനന്റെ ഉല്‍സവമാണ്. അത് അങ്ങനെയാണ്. കഥകളും ഉപകഥകളും കൂടിക്കലര്‍ത്തി ഒരോ ഉല്‍സവത്തിനും ആഘോഷത്തിന്റെയും ഐതീഹ്യത്തില്‍ പ്രാദേശിക ഭേദം കാണും. ഒരോരുത്തരും അവരുടെ വിശ്വാസമനുസരിച്ച് ആചരിച്ചോട്ടെ എന്ന് കരുതുകയാണ് സാമാന്യ മര്യാദ.
അതില്‍ നിന്നു വ്യത്യസ്തമായി ചില മിത്തുകള്‍ ഉയര്‍ത്തി ബ്രാഹ്മണ താലപര്യം അടിച്ചേല്പിക്കാനുള്ള സംഘ്പരിവാര്‍ അജന്‍ഡകള്‍ നാം കാണേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."