ഗുരുവിനെ ചുവപ്പണിയിക്കാനുള്ള ശ്രമം വിലപ്പോവില്ല: ബി.ജെ.പി
കോഴിക്കോട്: ശ്രീനാരായണ ഗുരുവിനെ ചുവപ്പണിയിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം വിലപ്പോവില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഗുരു ഹിന്ദു സന്യാസി തന്നെയാണ്.
ഗുരു, സന്യാസ സങ്കല്‍പ്പങ്ങള്‍ ഹിന്ദുസംസ്കാരത്തില്‍ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ മഹത്വം തിരിച്ചറിയാന്‍ സി.പി.എമ്മിന് ഒരു നൂറ്റാണ്ട് വേണ്ടിവന്നു. ശ്രീനാരായണ ഗുരുവിനെപ്പറ്റി മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ ആത്മാര്‍ഥത ഉള്ളതാണെങ്കില്‍ മുന്‍ നിലപാടുകളുടെ പേരില്‍ കേരള ജനതയോട് മാപ്പു പറയണം.
അല്ലെങ്കില്‍ ഗുരുവിനെ പരസ്യമായി ആക്ഷേപിച്ചിട്ടുള്ള ഇ.എം.എസ് അടക്കമുള്ള സി.പി.എം നേതാക്കളെ തള്ളിപ്പറയണം. ജാതീയതക്കെതിരായ സി.പി.എമ്മിന്റെ പോരാട്ടം പ്രസ്താവനകളില്‍ ഒതുങ്ങുമ്പോള്‍ അതു ജീവിതത്തില്‍ പകര്‍ത്തിയ നേതാക്കന്മാരുള്ള പ്രസ്ഥാനമാണ് ബി.ജെ.പിയെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."