മെഡിക്കല്‍, ഡെന്റല്‍: ഒഴിവുള്ള സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളില്‍ ഒഴിവുള്ള സര്‍ക്കാര്‍ സീറ്റുകളിലേക്കും പുതുതായി ഉള്‍പ്പെടുത്തുന്ന മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുമുള്ള ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും.
2016ലെ മെഡിക്കല്‍,ഡെന്റല്‍ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഈ അലോട്ട്‌മെന്റില്‍ നിലവിലെ ഹയര്‍ഓപ്ഷനുകളിലേക്ക് പരിഗണിക്കപ്പെടേണ്ടതുണ്ടെങ്കില്‍ ംംം.രലലസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ അവരവരുടെ ഹോം പേജില്‍ ലഭ്യമാക്കിയിട്ടുള്ള കണ്‍ഫേം ബട്ടണ്‍ ക്ലിക്ക്‌ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം.
ഓപ്ഷന്‍ പുനക്രമീകരണം, റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തുന്ന കോളജ്, കോഴ്‌സ് എന്നിവയിലേക്ക് ഓപ്ഷനുകള്‍ നല്‍കാനുള്ള സൗകര്യം എന്നിവ ഇന്ന് ഉച്ചയ്ക്ക് ഒന്നുവരെ ംംം.രലലസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലുണ്ടായിരിക്കും.
മേല്‍പ്പറഞ്ഞ വെബ്‌സൈറ്റിലൂടെ നിശ്ചിതസമയത്തിനകം ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ ഒരുകാരണവശാലും മെഡിക്കല്‍,ഡെന്റല്‍ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനുള്ള അലോട്ട്‌മെന്റിനായി പരിഗണിക്കില്ലെന്ന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്, ബാക്കി തുക നാളെയും മറ്റന്നാളുമായി എസ്.ബി.ടിയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഓണ്‍ലൈന്‍ പേമെന്റ് മുഖേനയോ അടയ്ക്കണം.
ഫീസ്, ബാക്കി തുക അടച്ചതിനുശേഷം വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളജില്‍ മറ്റന്നാള്‍ വൈകീട്ട് അഞ്ചിനുമുന്‍പ് പ്രവേശനം നേടേണ്ടതാണ്. നിശ്ചിതസമയത്തിനുള്ളില്‍ ഫീസ്,അധികതുക ഒടുക്കാത്ത വിദ്യാര്‍ഥികളുടെയും കോളജുകളില്‍ ഹാജരായി പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെയും അലോട്ട്‌മെന്റും മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാവും.
അലോട്ട്‌മെന്റ് സമയത്ത് വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വാര്‍ഷിക മെറിറ്റ് ഫീസ് ഒടുക്കണം.
ഫീസിളവ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബാക്കിതുക മടക്കിനല്‍കും.
അലോട്ട്‌മെന്റ് ലഭിക്കുന്ന എസ്.സി,എസ്.ടി,ഒ.ഇ.സി വിദ്യാര്‍ഥികളും ഫീസ് ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളും 1,000 രൂപ അടച്ച് അലോട്ട്‌മെന്റ് അംഗീകരിക്കുന്നുവെന്ന് ഉറപ്പാക്കണം.
മെഡിക്കല്‍,ഡെന്റല്‍ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി നടത്തപ്പെടുന്ന ഈ അലോട്ട്‌മെന്റില്‍ മറ്റ് മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്ക് അലോട്ട്‌മെന്റുണ്ടായിരിക്കില്ല. മറ്റു മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് തുടര്‍ന്നുള്ള അലോട്ട്‌മെന്റ് സംബന്ധിച്ച് പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കും.
സര്‍ക്കാരും സ്വാശ്രയ മാനേജ്‌മെന്റുകളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച ഫീസ്ഘടന കോടതി അംഗീകരിക്കാത്തപക്ഷം ഫീസ് റെഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് എല്ലാ വിദ്യാര്‍ഥികളും അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ പ്രവേശനം നേടിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്ക് അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം സര്‍ക്കാര്‍ ഉത്തരവുപ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജസ് നല്‍കിയശേഷം മാത്രമേ അലോട്ട്‌മെന്റ് സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."