HOME
DETAILS

അടുത്തമാസം ബാറുകള്‍ തുറന്നേക്കും

  
backup
September 17 2016 | 20:09 PM

%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82-%e0%b4%ac%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറന്നുകൊടുക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചതായി സൂചന. അടുത്തമാസം മുതല്‍ ബാറുകള്‍ തുറന്നേക്കും. വര്‍ഷംതോറും ഗാന്ധിജയന്തി ദിനത്തില്‍ 10 ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടാനുള്ള മുന്‍ സര്‍ക്കാറിന്റെ തീരുമാനവും മരവിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ച് ഈ ഒക്ടോബര്‍ രണ്ടിനാണ് 10 ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടത്. എന്നാല്‍ അടുത്ത മാസത്തോടെ ബിവറേജസിന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ഔട്ട്‌ലെറ്റുകളുടെ എണ്ണം കൂട്ടാനും സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
പൂട്ടിയ ബാറുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സി.പി.എം പാര്‍ട്ടിതലത്തില്‍ കമ്മിഷനെ നിയോഗിച്ചിരുന്നു. ബാര്‍ വിഷയത്തില്‍ പൊതുജനാഭിപ്രായം തേടാനും ബാറുകള്‍ പൂട്ടിയതിനു ശേഷമുള്ള മദ്യ ഉപയോഗത്തിന്റെ തോത് പഠിക്കാനും വേണ്ടി നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറക്കുന്നതത്രേ. ബാറുകള്‍ പൂട്ടിയിട്ടും മദ്യ ഉപയോഗത്തിന്റെ തോത് കുറഞ്ഞില്ലെന്നും മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവെന്നും ബാറുകള്‍ തുറന്നുകൊടുത്താല്‍ ലഹരി ഉപയോഗം കുറയ്ക്കാമെന്നും മാത്രമല്ല നികുതി ഇനത്തിലും ലൈസന്‍സ് ഫീസ് ഇനത്തിലും നല്ലൊരു തുക ഖജനാവില്‍ വരുമെന്നും കമ്മിഷന്‍ പാര്‍ട്ടി സംസ്ഥാനഘടകത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ആദ്യം പൂട്ടിയ 418 ബാറുകളും പിന്നീട് പൂട്ടിയ 312 ബാറുകളുമാണ് തുറക്കുന്നത്. പുതിയ ലൈസന്‍സ് ഫീസും ഇപ്പോള്‍ ബിയര്‍, വൈന്‍ ലൈസന്‍സ് എടുത്തിരിക്കുന്ന ബാറുകളുടെ ലൈസന്‍സ് ഫീസിലുള്ള ഇളവും അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നാണു സൂചന.
പുതുതായി 100 ബിവറേജസ് കൗണ്ടറുകള്‍ കൂടി തുറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തിരക്കുകൂടിയ ഔട്ട്‌ലെറ്റുകളിലാകും കൗണ്ടറുകള്‍. ഈ ഓണത്തിന് 500 കോടി രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചുതീര്‍ത്തത്. 2017 മാര്‍ച്ച് 31വരെ കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യ നയം നിലവിലുണ്ടെങ്കിലും ഇടതു സര്‍ക്കാര്‍ അടുത്തമാസം പുതിയ മദ്യ നയം പ്രഖ്യാപിക്കും. ഇതിനായി എല്‍.ഡി.എഫ് ഉപസമിതിക്കു രൂപം നല്‍കും. ആ സമിതിയുടെ ശുപാര്‍ശപ്രകാരമായിരിക്കും പുതിയ മദ്യനയം തയാറാക്കുക.
അധികാരമേറ്റ ദിവസം തന്നെ യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് എതിര്‍പ്പുകള്‍ ഭയന്ന് പുതിയ മദ്യനയം രൂപീകരിക്കുന്നതില്‍ നിന്ന് പുറകോട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും പറഞ്ഞിരുന്നു.
മദ്യനയം പുതുക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലുള്ളവരുമായും വകുപ്പുകളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ ആദ്യപടിയായി ടൂറിസം രംഗത്ത് മുരടിപ്പുണ്ടെന്നും കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്നുമുള്ള സര്‍വേ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഫോര്‍സ്റ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യം വിളമ്പാന്‍ വിലക്കുള്ളതുകൊണ്ട് പല ചെറുകിട കോര്‍പ്പറേറ്റ് കമ്പനികള്‍ കേരളത്തില്‍ യോഗം ചേരാറില്ലെന്നും സര്‍വെയില്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  13 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  13 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  13 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  14 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  14 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  14 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  14 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  14 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  14 days ago