HOME
DETAILS
MAL
കേന്ദ്രമന്ത്രിക്കു നേരേ മഷിപ്രയോഗം
backup
September 17 2016 | 20:09 PM
ഭോപ്പാല്‍: ഭോപ്പാല്‍ എയിംസ് ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഢയ്ക്കു നേരേ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മഷികുടഞ്ഞു. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ പരാതികള്‍ കേള്‍ക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം. തുടര്‍ന്ന് ഒരു ചടങ്ങിനായി ഇവിടെയെത്തിയ മന്ത്രിയെ കാണണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥികളുടെ പരാതി കേള്‍ക്കാന്‍ മന്ത്രി തയാറായില്ല. ഇതോടെ പ്രകോപിതരായ വിദ്യാര്‍ഥികള്‍ മന്ത്രി തിരിച്ച് കാറില്‍ കയറുന്ന സമയത്ത് മഷി കുടയുകയായിരുന്നു. പ്രവര്‍ത്തനം ആരംഭിച്ച് ഒരു ദശാബ്ദത്തിലേറെക്കാലമായിട്ടും ഭോപ്പാല്‍ എയിംസിന്റെ അവസ്ഥ ശോചനീയമായി തുടരുകയാണെന്നും ആവശ്യമായ അധ്യാപകരോ മറ്റു സൗകര്യങ്ങളോ ആശുപത്രിയിലില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."