HOME
DETAILS

ഇറാനെ ലക്ഷ്യംവച്ച് 200 ആണവായുധങ്ങള്‍ ഇസ്‌റാഈല്‍ സജ്ജീകരിച്ചു

  
backup
September 17 2016 | 20:09 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%86-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-200-%e0%b4%86%e0%b4%a3%e0%b4%b5%e0%b4%be

വാഷിങ്ടണ്‍: ഇറാനെ ലക്ഷ്യം വച്ച് 200ലധികം ആണവായുധ ശേഖരങ്ങള്‍ ഇസ്‌റാഈല്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് യു.എസ് മുന്‍ വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍.  പവലിന്റെ സ്വകാര്യ ഇ- മെയില്‍ ചോര്‍ത്തിയ ഹാക്കര്‍മാരാണ് ഈ വിവരം പുറത്തുവിട്ടത്. ഒരു സുഹൃത്തിനയച്ച ഇ- മെയിലിലാണ് പവല്‍ ഇക്കാര്യം പറയുന്നത്. ഇസ്‌റാഈലിന് ആണവായുധങ്ങളെകുറിച്ച് വ്യക്തമായ സൂചനകളുണ്ടെങ്കിലും സ്വയം ഒരു ആണവരാജ്യമായി ഇസ്‌റാഈല്‍ പ്രഖ്യാപനം നടത്തിയിട്ടില്ല.
അതേസമയം 200 ആയുധ ശേഖരങ്ങളെ കുറിച്ചുമാത്രമാണ് ഇറാന് അറിവുള്ളതെന്നും യഥാര്‍ഥത്തില്‍ അത് ആയിരത്തിലധികമുണ്ടെന്നും വാഷിങ്ടണിലെ ഇസ്‌റാഈല്‍ എംബസി വക്താവ് ഇതായ് ബാര്‍ഡോവ് പറഞ്ഞു. എന്നാല്‍ കോളിന്‍ പവലിന്റെ ഇ മെയില്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. യു.എസ് വിദേശകാര്യ വകുപ്പും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. നേരത്തെ മുന്‍ യു.എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറും പവലിനേതിനു സമാനമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. 150 മുതല്‍ 300 ആണവായുധങ്ങള്‍ വരെ ഇസ്‌റാഈലിനുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
അമേരിക്ക ഓണ്‍ലൈന്റെ സ്വകാര്യ ഇ- മെയില്‍ അക്കൗണ്ട് ഉപയോഗിച്ചാണ് ഉന്നത ഉദ്യോഗസ്ഥരുമായി പവല്‍ ആശയവിനിമയം നടത്തിയിരിക്കുന്നത്. സമാനമായി വിദേശകാര്യ സെക്രട്ടറിയായിരിക്കെ സ്വകാര്യ ഇ മെയില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്‍ വന്‍ വിവാദത്തില്‍ പെട്ടിരുന്നു. ഹിലരിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടി നാഷനല്‍ കമ്മിറ്റിയുടേയും ഇ- മെയിലുകള്‍ റഷ്യന്‍ ഹാര്‍ക്കര്‍മാര്‍ ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് പവലിന്റെ മെയിലുകള്‍ ചോര്‍ന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  5 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  5 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  5 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  5 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  5 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  5 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  5 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  5 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  5 days ago