കൂവക്കുടി പുതിയ പാലം; നിര്‍മാണം ദ്രുതഗതിയില്‍
മലയിന്‍കീഴ്: കൂവക്കുടി സായിപ്പ് പാലത്തിന് സമാന്തരമായി നിര്‍മിക്കുന്ന പുതിയ പാലം അധികം വൈകാതെ യാത്രക്കാര്‍ക്കു തുറന്നു നല്‍കും. യുദ്ധകാലാടിസ്ഥാനത്തില്‍ പണി പുരോഗമിക്കുകയാണ് . ഏകദേശം ഒരു നൂറ്റാണ്ടിന് മുന്‍പാണ് ബ്രിട്ടീഷുകാര്‍ കരമനയാറിന് കുറുകേ ഈ പാലം പണിതത്. കാട്ടാക്കട നിന്നും നെടുമങ്ങാട്ടേയ്ക്കും തിരിച്ചും ഇതു വഴിയായിരുന്നു പോയിരുന്നത്. ആദ്യകാലത്ത് ബ്രിട്ടീഷുകാര്‍ക്കും വെളിയന്നൂരിലുണ്ടായിരുന്ന ധാതു ഖനന ഫാക്ടറിയിലുള്ളവര്‍ക്കുമായിരുന്നു പാലം പ്രയോജനപ്പെട്ടിരുന്നത്.
കാലം കഴിഞ്ഞപ്പോള്‍ ഇതുവഴിയുള്ള് വാഹനത്തിരക്ക് കൂടി. മലയോര ഗതാഗതത്തിന് പാലം അത്യന്താപേക്ഷിതമായി. ക്രമേണ ബലക്ഷയവുമുണ്ടായി. മണലൂറ്റു കാരണം പാലത്തിന്റെ അടിത്തട്ട് പൂര്‍ണമായും നശിച്ചു. തുടര്‍ന്നാണ് സമാന്തരമായി പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. യു.ഡി.എഫ് സര്‍ക്കാരാണ് പാലം നിര്‍മാണത്തിന് പച്ചക്കെടി കാട്ടിയത്. 10 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന പാലത്തിന് 112 മീറ്റര്‍ നീളമാണ് ഉള്ളത്. 100 മീറിറര്‍ വീതിയും.
പുതിയ പാലം വരുന്നതോടെ മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടും. നെയ്യാര്‍ഡാം, പേപ്പാറ, അരുവിക്കര എന്നിവിടങ്ങളിലേക്കുള്ള ലിങ്ക് റോഡായും ഇത് മാറും. നെയ്യാര്‍ഡാമിന് അടുത്തുള്ള തമിഴ് നാട്ടിലെ ത്യപ്പരപ്പ്, കളിയല്‍, കുലശേഖരം എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാവുകയും ചെയ്യും.
ആത്മഹത്യക്ക് പേരുകേട്ട ഈ നീലജലാശയം മനോഹര മുനമ്പാണ്. ഏതു കാലാവസ്ഥയിലും ജലമുള്ള കൂവക്കുടി കണ്ടല്‍കാടുകളെ ഓര്‍മിപ്പിക്കും. പുതിയ പാലവും സമാന്തരമായി റോഡും വരുന്നതോടെ ഇവിടുത്തെ വിനോദ സഞ്ചാര സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."