HOME
DETAILS
MAL
ആദിക്കാട്ടുകുളങ്ങര മഖാം ഉറൂസ്
backup
September 17 2016 | 21:09 PM
കൊല്ലം: ആദിക്കാട്ടുകുളങ്ങര ഹിദായത്തുല്‍ ഇസ്‌ലാം സമാജം മുസ്‌ലിം ജമാഅത്തിന്റെ 231ാമതു ആണ്ടുനേര്‍ച്ച അടുത്തമാസം 2, 3, 4 തീയതികളില്‍ നടക്കും. 2-ാം തീയതി രാവിലെ 7 മണിക്ക് ജമാഅത്ത് പ്രസിഡന്റ് ജനാബ് അബ്ദുല്‍സമദ് കൊടിയുയര്‍ത്തും. തുടര്‍ന്ന് കൊച്ചുകുട്ടികളുടെ ആദ്യക്ഷരം കുറിക്കലും വൈകുന്നേരം 6.30 മുതല്‍ സാംസ്‌കാരിക സമ്മേളനവും ഉണ്ടാകും. രാത്രി 8 മണിക്ക് മഹല്ല് ഇമാം അല്‍ഹാഫിസ് മൂസ നജിമി മതപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കും.3-ാം തീയതി അല്‍ഹാഫിസ് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരിയും നാലിന് ചിറയിന്‍കീഴ് നൗഷാദ് ബാഖവിയും പ്രഭാഷണം നടത്തും. 4-ാം തീയതി രാവിലെ 10ന് അന്നദാനവും രാത്രി 10ന് സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി യമനി അല്‍ഖാദിരി മംഗലാപുരം നേതൃത്വം നല്‍കുന്ന കൂട്ടപ്രാര്‍ഥനയും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."