ജലാശയങ്ങള്‍ മലിനമാക്കുന്നത് അവസാനിപ്പിക്കണം: ജെ. മെഴ്‌സിക്കുട്ടിയമ്മ
കൊല്ലം: എല്ലാ വീടുകളിലും ശൗചാലങ്ങള്‍ ഉറപ്പാക്കുന്ന പദ്ധതി(ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ) പ്രകാരം ഓച്ചിറ ബ്ലോക്കിനെ കൊല്ലം ജില്ലയിലെ ആദ്യത്തെ ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫി സില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് പ്രഖ്യാപനം നടത്തിയത്.
ജലാശയങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാക്കുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ജില്ലാ ഭരണകൂടവും തദ്ദേശഭരണ സ്ഥാപനങ്ങളും ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കണം. മാലിന്യങ്ങള്‍ എവിടെയും തള്ളാമെന്ന സ്ഥിതി മാറണം. പരിസരശുചിത്വം ഉറപ്പാക്കുന്നതിന് എല്ലാവര്‍ക്കും ബാധ്യതയുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണത്തിന് വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രത്യേക പദ്ധതിയുണ്ടാക്കണമെന്നും മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു.
ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ടി. മിത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും, വി.ഇ.ഒ മാര്‍ക്കും മെമന്റോ നല്‍കി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ലി ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി രാധാമണി, അഡ്വ. അനില്‍ കല്ലേലിഭാഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ് ശ്രീലത, പി സലീന, ശ്രീലേഖ കൃഷ്ണകുമാര്‍, അയ്യാണിക്കല്‍ മജീദ്, എസ്.എം ഇക്ബാല്‍, കടവിക്കാട്ട് മോഹനന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍.കെ ദീപ, ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്ററായ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണര്‍ ജി കൃഷ്ണകുമാര്‍, എ മജീദ്, ഡി സുധര്‍മ്മ, ശ്രീദേവി മോഹന്‍, ബിജു പാഞ്ചജന്യം, പി ജയശ്രീ, ബെന്‍സി രഘുനാഥ്, റിച്ചു രാഘവന്‍, ടി.കെ ശ്രീദേവി, വി സാഗര്‍, ആര്‍ അജയകുമാര്‍, കെ ജയസിംഹന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."