പാചകവാതക വിതരണം നിലച്ചത് വീട്ടമ്മമാര്‍ക്ക് ഇരുട്ടടിയായി
കോവളം: പാചക വാതക വിതരണം നിലച്ചത് ഓണാഘോഷത്തിനിടയില്‍ വീട്ടമ്മമാര്‍ക്ക് ഇരുട്ടടിയായി. ഒരാഴ്ചയിലധികമായി മുടങ്ങിക്കിടക്കുന്ന സിലിണ്ടര്‍ വിതരണം പുനരാരംഭിക്കാന്‍ തയാറാകാത്ത ഏജന്‍സിയുടെ നിലപാടിനെതിരെ ഇന്നലെ രാവിലെ 10.3ന് ഉപഭോക്താക്കള്‍ ഗ്യാസ് ഏജന്‍സിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഈ മാസം ഏഴു മുതലാണ് ബുക്ക് ചെയ്തവര്‍ക്ക് സിലിണ്ടര്‍ ലഭിക്കാതെ വന്നത്.ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ വിതരണ തൊഴിലാളികള്‍ ഓണാവധിയിലാണെന്ന മറുപടിയാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. എന്നാല്‍ ഓണം കഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ അധികൃതര്‍ തയാറായില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
കോവളം കെ.എസ്‌റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഗോഡൗണിലെ കയറ്റിറക്ക് ജീവനക്കാരും ഏജന്‍സി അധികൃതരും തമ്മില്‍ ബോസിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വിതരണം തടസ്സപ്പെടാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലോറികളിലെത്തിയ സിലിണ്ടറുകള്‍ ഗോഡൗണില്‍ ഇറക്കാന്‍ അനുവദിക്കാതെ ഗോഡൗണിലെ ജീവനക്കാര്‍ മടക്കിവിട്ടതായും വിവരമുണ്ട്. ആറായിരത്തോളം ഉപഭോക്താക്കളാണ് ഈ ഏജന്‍സിയിലുള്ളത്. ഓണത്തോടനുബന്ധിച്ചുള്ള ഒന്നരയാഴ്ച ഗ്യാസ് വിതരണം മുടങ്ങിയത് വീട്ടമ്മമാര്‍ക്ക് കടുത്ത ദുരിതമാണുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."