HOME
DETAILS
MAL
കാക്കൂര്‍ അങ്ങാടിയില്‍ റോഡ് തകര്‍ന്നു
backup
September 18 2016 | 00:09 AM
ബാലുശ്ശേരി: കാക്കൂര്‍ അങ്ങാടിയില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് മെറ്റലുകള്‍ ചിതറിയിട്ടും അറ്റകുറ്റപ്പണി വൈകുന്നു. മഴ തുടങ്ങുന്നതിന് മുന്‍പ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഇത്തവണ നടത്തിയിട്ടില്ല. തകര്‍ന്ന് റോഡിലെ മെറ്റലുകള്‍ തെറിച്ച് അപകടം വരുത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
ഇതിനു തൊട്ടടുത്താണ് കാക്കൂര്‍ എല്‍.പി.സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെയും വൈകിട്ടും അധ്യാപകര്‍ റോഡിലിറങ്ങിയാണ് കുട്ടികളെ അപകടക്കെണിയില്‍ നിന്നു രക്ഷിക്കുന്നത്. റോഡിലെ കുഴി കാരണം ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ നിന്നിറങ്ങി സഞ്ചരിക്കുന്നത് കാല്‍നട യാത്രക്കാര്‍ക്കും പ്രയാസമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."