നാട്ടുകാര്‍ നടുറോട്ടില്‍ വാഴനട്ടു പ്രതിഷേധിച്ചു
മാവൂര്‍: പൂര്‍ണമായും തകര്‍ന്ന ചെറൂപ്പ-കുറ്റിക്കടവ് റോഡില്‍ രൂപപ്പെട്ട ചെളിക്കുഴിയില്‍ നാട്ടുകാര്‍ വാഴനട്ടു പ്രതിഷേധിച്ചു. ശാസ്ത്രീയമായ അഴുക്കുചാല്‍ ഇല്ലാത്തതും റോഡിന് താങ്ങാനാകുന്നതിലേറെ ഭാരവുമായി നിരന്തരം ടിപ്പറുകള്‍ ഓടുന്നതും പലയിടങ്ങളിലും റോഡിന്റെ ഇരുവശങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതുമാണ് റോഡ് തകരാന്‍ ഇടയാക്കിയത്.
തകര്‍ന്ന റോഡില്‍ സ്വകാര്യവ്യക്തി ക്വാറി വേസ്റ്റ് ഇട്ടതോടെ വെള്ളക്കെട്ട് ചെളിക്കുളമായി മാറുകയായിരുന്നു. അങ്ങാടിക്കു സമീപം നാല്ക്കവലയില് വന്‍കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടിടത്താണ് വേസ്റ്റ് കൊണ്ടിട്ടത്. റോഡരികില്‍ ചെളിക്കുളം രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് ഇറങ്ങിനില്‍ക്കാനും സ്ഥലമില്ല. ഒന്നരപതിറ്റാണ്ടിലേറെക്കാലമായി തകര്‍ന്നു കിടക്കുന്ന റോഡിലൂടെയുള്ള ദുരിതയാത്ര കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."