വിവാഹസംഘം സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലും മതിലിലുമിടിച്ചു; 20 പേര്‍ക്ക് പരുക്ക്
ഫറോക്ക്: വിവാഹ സംഘം സഞ്ചരിച്ച മിനിബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മതിലിലും ഇടിച്ച് 20 പേര്‍ക്കു പരുക്കേറ്റു. രാമനാട്ടുകര-പെരുമുഖം റോഡില്‍ ഒലിപ്പില്‍പാറയില്‍ ഇന്നലെ വൈകിട്ടു നാലിനാണ് അപകടം. സംഭവത്തില്‍ എട്ടു കുട്ടികളെയും ആറു സ്ത്രീകളെയും ബസ് ഡ്രൈവറെയും പരുക്കുകളോടെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ ഒരു സ്ത്രീയെ മെഡിക്കല്‍ കോളജിലേക്കു മാറ്റി.
ഗുരുതരമായി പരുക്കേറ്റ പയ്യാനക്കല്‍ സ്വദേശി ശുക്കൂറിന്റെ ഭാര്യ ജസ്‌ന(40)യാണ് മെഡിക്കല്‍ കോളജിലുള്ളത്. വെസ്റ്റ്ഹില്‍ ആമിനാസില്‍ സുബൈറിന്റെ മകള്‍ ദിയ (15), പള്ളിക്കല്‍ ബസാര്‍ ശഹബ മന്‍സിലില്‍ അബ്ദുല്‍ സലാമിന്റെ മക്കളായ മുഹമ്മദ് ഷഹില്‍ (8), മുഹമ്മദ് സിനാന്‍ (12), നല്ലളം സ്വദേശികളായ മുണ്ടോളി സുലൈമാന്‍ മകന്‍ സാദിഖ് (14), ഷറഫുദ്ദീന്‍ മകന്‍ സിനാന്‍ (8), മൂസയുടെ ഭാര്യ ആബിദ (34), പെരൂള്‍പറമ്പില്‍ നാസര്‍ മകന്‍ മുഹമ്മദ് അല്‍ത്താഫ് (11), മുഹമ്മദ് മകള്‍ ഫായിസ (13), ദേവതിയാല്‍ സ്വദേശികളായ കടകുളത്ത് വാക്കയില്‍ മുസ്തഫ മകള്‍ മുര്‍ഷിദ (16), ഭാര്യ ഫാത്തിമ (40), വാക്കയില്‍ അബ്ദുല്‍ മജീദിന്റെ ഭാര്യ ആയിശ (38), നടുവട്ടം വയലിലകത്ത് അബൂബക്കറിന്റെ ഭാര്യ മുംതാസ് (48), കക്കോവ് പാറപ്പുറത്ത് കുഴിയില്‍ അസ്സന്‍കുട്ടിയുടെ ഭാര്യ നഫീസ (49), ചക്കുംകടവ് എന്‍.വി ഹൗസില്‍ ശുകൂര്‍ ഭാര്യ സൗദാബി (34), ബസ് ഡ്രൈവര്‍ മാങ്കാവ് ഇബ്രാഹീം കോയ മകന്‍ ഗഫൂര്‍ (40) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
വിവാഹ സംഘം സഞ്ചരിച്ച ചുങ്കം ട്രാവല്‍സ് ബസാണ് അപകടത്തില്‍പ്പെട്ടത്. നല്ലളത്തെ വധുഗൃഹത്തില്‍ നിന്ന് പെരുമുഖത്തെ വരന്റെ വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം. ദേശീയപാതയില്‍ നിന്നു തിരിഞ്ഞ് പെരുമുഖം റോഡിലേക്കു പ്രവേശിച്ച ശേഷം ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പാതയോരത്തെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകര്‍ത്ത ബസ് സമീപത്തെ രണ്ടുവീടുകളുടെ മതിലുകളിലും ഇടിച്ചുതകര്‍ത്ത ശേഷമാണു നിന്നത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
അപകടം നടന്നയുടന്‍ വൈദ്യുതി ബന്ധം താനേ നിലച്ചതാണു വന്‍ദുരന്തം ഒഴിവാക്കിയത്. അപകടമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫറോക്ക് എസ്.ഐ വി. വിജയരാജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."