തീവ്രവാദവും ഭീകരവാദവും നാടിനാപത്ത്: കോട്ടുമല
മുക്കം: തീവ്രവാദവും ഭീകരവാദവും നാടിനാപത്താണെന്നും ഇതിനെതിരേ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ മഹല്ല് കമ്മിറ്റികള്‍ രംഗത്തു വരണമെന്നും സമസ്ത സെക്രട്ടറിയും ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്. കാരശ്ശേരി പഞ്ചായത്ത് സമസ്ത കോഡിനേഷന്‍ കമ്മിറ്റിയുടെ പി. പൈതല്‍ ഹാജി സ്മാരക പ്രതിഭാ പുരസ്കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരശ്ശേരി പഞ്ചായത്തിലെ മികച്ച മഹല്ലിനുള്ള അവാര്‍ഡ് കറുത്തപറമ്പിനും മികച്ച മദ്റസാ കമ്മിറ്റിക്കുള്ള അവാര്‍ഡ് കാരമൂല സുബുലുല്‍ ഹുദക്കും സമ്മാനിച്ചു.
മികച്ച ഖത്വീബിനുള്ള പുരസ്കാരത്തിന് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിലെ ശഫീഖ് ഹുദവിയും മദ്റസാ അധ്യാപകനുള്ള പുരസ്കാരത്തിന് കുമാരനല്ലൂര്‍ റശീദുദ്ദീന്‍ മദ്റസാ സദര്‍ മുഅല്ലിം അംജദ് ഖാന് റശീദിയും അര്‍ഹരായി.
ചടങ്ങില്‍ പുതിയോട്ടില്‍ അബ്ദുറഹ്മാന് അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, വി.ഇ മോയിമോന്‍ ഹാജി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സി.കെ ഖാസിം, സി. മൂസ മാസ്റ്റര്‍, എം.കെ ഉമര്‍ ബാഖവി, ഗഫൂര്‍ ഫൈസി ചെറുവാടി, സുബൈര്‍ നെല്ലിക്കാപറമ്പ്, ടി.കെ സുഹൈല്‍, പി. അലി അക്ബര്‍, യൂനുസ് പുത്തലത്ത്, മജീദ് ചക്കിങ്ങല്‍, ടി.പി ജബ്ബാര്‍, നുഅ്മാന് കുമാരനല്ലൂര്‍, ഉമര്‍ ഫൈസി തുവ്വക്കാട്, ടി. കോയക്കുട്ടി, ടി.പി ഇത്താലുട്ടി, പി.എം സുബൈര്‍ ബാബു, വി.പി അബ്ദുറഹ്മാന്, സി. ഇബ്റാഹിം കുഞ്ഞി സംസാരിച്ചു.
നടുക്കണ്ടി അബൂബക്കര്‍ സ്വാഗതവും ശിഹാബ് കറുത്തപറമ്പ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."