കൊടുവള്ളി മുനിസിപ്പല്‍ ലീഗിന് പുതിയ കമ്മിറ്റിയായി
കൊടുവള്ളി: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമൊടുവില്‍ കൊടുവള്ളി മുനിസിപ്പല്‍ മുസ്ലിം ലീഗിന് പുതിയ കമ്മിറ്റിയായി. ടി.കെ മുഹമ്മദ് മാസ്റ്റര്‍ (പ്രസി.) അലി മാനിപുരം (ജന. സെക്ര), ഇ.സി കലന്തന്‍കുട്ടി ഹാജി (ട്രഷ.) എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പഴയ കമ്മിറ്റി നേരത്തെ രാജിവച്ചിരുന്നു. പുതിയ കമ്മിറ്റിയില്‍ ആരൊക്കെ ഉള്‍പ്പടുത്തണമെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായം ഉണ്ടണ്ടായതിനെ തുടര്‍ന്നാണ് പ്രഖ്യാപനം വൈകിയത്. തിരുവമ്പാടിയിലേതിന് സമാനമായി കൊടുവള്ളിയിലും പഴയ കമ്മിറ്റിയെ നിലനിര്‍ത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തു വന്നതോടെ പ്രശ്നം സങ്കീര്‍ണമാവുകയായിരുന്നു.
തുടര്‍ന്ന് പുതുതായി നിലവില്‍ വന്ന കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹിതപരിശോധന നടത്തുകയും ഭൂരിഭാഗം പേരും പഴയ കമ്മിറ്റിയെ നിലനിര്‍ത്തുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൂര്‍ണമായും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി.കെ മുഹമ്മദ് മാസ്റ്റര്‍ മുസ്ലിം ലീഗ് സ്റ്റേറ്റ് കൗണ്‍സിലറും ജില്ലാ വര്‍ക്കിങ് കമ്മിറ്റി അംഗവുമാണ്.
കൊടുവള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, ട്രഷറര്‍, കൊടുവള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടണ്ട്. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അലി മാനിപുരം മക്ക കെ.എം.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു.
വിപുലമായ വാര്‍ഡ്തല കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്ത് മൂന്നംഗ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് പുതിയ കമ്മിറ്റിയുടെ തീരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."