HOME
DETAILS
MAL
എളേറ്റില്‍ വട്ടോളി-പാലങ്ങാട് റോഡ് തകര്‍ന്ന് യാത്ര ദുരിതമയം
backup
September 18 2016 | 00:09 AM
എളേറ്റില്‍: നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന എളേറ്റില്‍ വട്ടോളി-പാലങ്ങാട് റോഡ് തകര്‍ന്നു യാത്രക്കാര്‍ ദുരിതത്തില്‍. റോഡില്‍ പല ഭാഗത്തും അപകടകരമായ രീതിയില്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. എളേറ്റില്‍ കുണ്ടുങ്ങരപ്പാറ ഇറക്കത്തില്‍ കുഴികള്‍ രൂപപ്പെട്ട് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വീഴുന്നതു നിത്യസംഭവമായിരിക്കുകയാണ്.
ഇവിടെ നടന്ന അപകടങ്ങളില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. സമയ ബന്ധിതമായി റീടാറിങ് നടത്താത്തതാണ് റോഡ് തകര്‍ച്ചയ്ക്കു കാരണം. റോഡിന്റെ പുനരുദ്ധാരണം എത്രയും വേഗം നടപ്പാക്കണമെന്ന് എസ്കോ എളേറ്റില്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.പി നൗഫല്‍ അധ്യക്ഷനായി. കെ.പി നൗഷാദ്, സി.സി ഇഖ്ബാല്‍, ജലീല്‍ ചോലയില്‍, ശമീര്‍ കുയ്യൊടി, ഫൈസല്‍ എം.പി, കെ.ടി അബ്ദുറഹ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."