മാലിന്യപ്ലാന്റ് അടഞ്ഞു തന്നെ; നിഷ്‌ക്രിയമായി ഭരണസമിതി
നാദാപുരം: മാസങ്ങളായി അടഞ്ഞുകിടക്കുന്ന പാലോഞ്ചാലയിലെ പഞ്ചായത്ത് മാലിന്യപ്ലാന്റ് അടഞ്ഞുതന്നെ കിടക്കുന്നു.
പ്ലാന്റ് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ഇതുവരെ നടപടിയായില്ല. പരിസരവാസികളുടെ എതിര്‍പ്പുമൂലം എട്ടു മാസം മുന്‍പാണു മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം തടസപ്പട്ടത്. കോടതിവിധി അനുകൂലമായിട്ടും പ്ലാന്റ് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതു ഭരണസമിതിയുടെ വീഴ്ചയായാണു നാട്ടുകാര്‍ പറയുന്നത്.
കല്ലാച്ചി, നാദാപുരം അങ്ങാടികളിലെ മാലിന്യനീക്കം തടസപ്പെട്ടു ജനം പൊറുതിമുട്ടിയപ്പോള്‍ സ്വകാര്യ ഏജന്‍സിയെ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ ചുമതലപ്പെടുത്തി പഞ്ചായത്ത് ഭരണസമിതി താല്‍ക്കാലിക പരിഹാരം കണ്ടെത്തുകയായിരുന്നു. ടൗണുകളില്‍ വീണ്ടും കുന്നുകൂടുന്ന മാലിന്യങ്ങള്‍ എന്തു ചെയ്യണമെന്ന് ആര്‍ക്കും ധാരണയില്ല. ഭരണസമിതിയിലെ പടലപ്പിണക്കവും സ്ഥിതി വഷളാക്കാന്‍ ഇടയാക്കിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."