HOME
DETAILS
MAL
'രാഷ്ട്രീയ-മത നേതൃത്വം ജാഗ്രത പാലിക്കണം'
backup
September 18 2016 | 01:09 AM
വടകര: സോഷ്യല്‍ മീഡിയകളിലൂടെ മതസ്പര്ധയുണ്ടാക്കുന്നവര്ക്കെതിരെ രാഷ്ട്രീയ-മത നേതൃത്വം ജാഗ്രത പാലിക്കണമെന്ന് ഐ.എസ്.എം കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് ശക്തി പകരാനേ ഇത്തരം അപക്വമതികളുടെ നീക്കങ്ങള്‍ ഉപകരിക്കൂവെന്നും മതങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റാന്‍ സമൂഹം തയാറാകണമെന്നും യോഗം അഭ്യര്‍ഥിച്ചു.
പ്രസിഡന്റ് പി.കെ ഫൈസല്‍ അധ്യക്ഷനായി. സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം നൗഷാദ് കരുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. റാഫി കുറ്റ്യാടി, ഷാജഹാന് പുതുപ്പണം, ഫാസില്‍ കൊല്ലം, റഊഫ്, നൗഫല്‍ ബിനോയ് ചീക്കോന്ന്, ഇസ്മാഈല്‍ നരക്കോട്, കെ.വി സക്കരിയ, ഷമീം അരീക്കര, റഷീദ് വാളൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."