വൈദ്യുതി മുടങ്ങും
നാളെ പകല്‍ എട്ടു മുതല്‍ അഞ്ചു വരെ ചേവരമ്പലം പാറോപ്പടി റോഡ്, തോട്ടില്‍പ്പീടിക റോഡ്, എളമ്പിലാട്, മീത്തലവയല്‍, ആര്യമ്പത്ത്, കുറുന്തൊടി. ഒന്‍പതു മുതല്‍ ഒന്നു വരെ ചേതനമുക്ക്, പള്ളിക്കര, പുറക്കാട്. ഒന്‍പതു മുതല്‍ അഞ്ചു വരെ പുതിയറ, അല്‍സലാമ ഹോസ്പിറ്റല്‍ പരിസരം, മാങ്ങോട്ടുവയല്‍, കളിപൊയ്ക, ബി.എം.എച്ച് നഴ്‌സിങ് കോളജ്, കൊങ്ങന്നൂര്‍, ആനപ്പാറ. പത്തു മുതല്‍ ഒന്നു വരെ തിരുത്യാട്, അഴകൊടി ക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
110 കെ.വി വടകര-മേപ്പയ്യൂര്‍ ലൈന്‍ ഇരട്ടിപ്പിക്കല്‍ ജോലിയുടെ രണ്ടാംഘട്ടം 21 വരെ നടക്കും. ഇതിന്റെ ഭാഗമായി വെസ്റ്റ്ഹില്‍, കൊയിലാണ്ടി, ബാലുശ്ശേരി, മേപ്പയ്യൂര്‍, മേലടി എന്നീ സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണത്തില്‍ പകല്‍ സമയങ്ങളില്‍ ഭാഗികമായ നിയന്ത്രണവും രാത്രിയില്‍ 20 മിനിറ്റ് ലോഡ്‌ഷെഡിങ്ങും ഉണ്ടാകും. സമയക്രമം: 6.40 മുതല്‍ ഏഴു വരെ ഇരിങ്ങത്ത്. ഏഴു മുതല്‍ 7.20 വരെ ചിങ്ങപുരം, കാക്കൂര്‍. 7.20 മുതല്‍ 7.40 വരെ തിക്കോടി, കിനാലൂര്‍, കുണ്ടുപറമ്പ്. 7.40 മുതല്‍ എട്ടു വരെ പേരാമ്പ്ര, കൂട്ടാലിട, കോര്‍ട്ട്. എട്ടു മുതല്‍ 8.20 വരെ നടുവത്തൂര്‍, എരഞ്ഞിക്കല്‍, വെങ്ങാലി. 8.20 മുതല്‍ 8.40 വരെ കല്‍പ്പത്തൂര്‍, അത്തോളി, നടക്കാവ്. 8.40 മുതല്‍ ഒന്‍പതു വരെ മണിയൂര്‍, നന്തി, എലത്തൂര്‍. ഒന്‍പതു മുതല്‍ 9.20 വരെ ചെറുവണ്ണൂര്‍, കോട്ടക്കല്‍, പുതിയങ്ങാടി. 9.20 മുതല്‍ 9.40 വരെ ബാലുശ്ശേരി, നന്മണ്ട, ഈസ്റ്റ്ഹില്‍. 9.40 മുതല്‍ 10 വരെ ചെങ്ങോട്ടുകാവ്, മൂന്നാലിങ്ങല്‍. 10 മുതല്‍ 10.20 വരെ വട്ടോളി. കരിക്കാംകുളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."