ദുബൈയിൽ സ്വർണ നോട്ട്; വില 159 ദിർഹം
ദുബൈ:ദുബൈയിൽ സ്വർണ നോട്ട് പിറവിയെടുത്തിരിക്കുന്നു. ദുബൈയിൽ ആദ്യമായി 24 കാരറ്റ് സ്വര്‍ണ നോട്ട് പുറത്തിറക്കിയത് ദിയാന്‍ ജ്വല്ലറിയാണ് . 159 ദിര്‍ഹം (3,406 രൂപ) ആണ് സ്വര്‍ണ നോട്ടിന്റെ വില.0.1 ഗ്രാം സ്വര്‍ണം അടങ്ങിയതാണ് ഓരോ നോട്ടും. ദുബൈയിലെ അംബരചുംബികളായ കെട്ടിടങ്ങളുടെയും ലാന്‍ഡ്മാര്‍ക്കുകളുടെയും സൗന്ദര്യം ആകര്‍ഷകമായി നോട്ടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഓരോ നോട്ടും പ്രത്യേക സീരിയല്‍ നമ്പര്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. ഫിന്‍മെറ്റ് ഡിഎംസിസി, വലൗറം എന്നിവയുമായി സഹകരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇത് ഔദ്യോഗിക കറന്‍സി അല്ലാത്തതിനാല്‍ ആ നിലയില്‍ വിനിമയം സാധ്യമാവില്ല.
എമിറാത്തി സംസ്‌കാരത്തിന്റെ പ്രിയപ്പെട്ട സ്വര്‍ണപാരമ്പര്യത്തിന് ആദരവ് പ്രകടിപ്പിച്ചാണ് ആദ്യത്തെ 24 കെ ഗോള്‍ഡ് നോട്ട് അവതരിപ്പിച്ചത്. സ്വര്‍ണ നോട്ട് നിയമപരമായ ടെന്‍ഡര്‍ അല്ലെന്നും സൂക്ഷിച്ചുവെക്കാവുന്ന സുവനീര്‍ ആണെന്നും ഇന്‍സ്റ്റാഗ്രാമില്‍ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് ദിയാന്‍ ജ്വല്ലറി സ്ഥാപകന്‍ രാഹുല്‍ സാഗര്‍ പറഞ്ഞു.
ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇതുവരെ 33 ദശലക്ഷത്തിലധികം വ്യൂസ് നേടി. ദുബായിലെ ആദ്യത്തെ 24കെ ഗോള്‍ഡ് നോട്ട് സുവനീര്‍ ആണിതെന്ന് പോസ്റ്റില്‍ പറയുന്നു. ദുബായ് നഗരത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്ന സ്മരണികയാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
പോളിമര്‍ തുണിയില്‍ 0.1 ഗ്രാം സ്വര്‍ണത്തിന്റെ നേര്‍ത്ത പാളി സൃഷ്ടിച്ചാണ് നോട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പേറ്റന്റും ലഭിച്ചിട്ടുണ്ട്. സ്വര്‍ണം വീണ്ടെടുക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. സ്വര്‍ണം പൂശിയ നോട്ടുകള്‍ മങ്ങുകയും കാലക്രമേണ ഇതില്‍ നിന്ന് സ്വര്‍ണം അപ്രത്യക്ഷമാവുകയും ചെയ്യുമ്പോള്‍ ഈ നോട്ടില്‍ അങ്ങനെ സംഭവിക്കുന്നില്ലെന്നും സാഗര്‍ ചൂണ്ടിക്കാട്ടി.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."