ജില്ലാ മൃഗസംരക്ഷണകേന്ദ്രം ഉദ്ഘാടനം കേമം; പ്രവര്‍ത്തനമാരംഭിച്ചില്ല
സുല്‍ത്താന്‍ ബത്തേരി: ഉദ്ഘാടനം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും ജില്ലാ മൃഗസംരക്ഷണ കേന്ദ്രം അടഞ്ഞുതന്നെ കിടക്കുന്നു. ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കും ഈ മേഖലയിലെ പുതുസംരഭകര്‍ക്കും മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗോത്രവര്‍ഗകാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മൃഗപരിപാലനത്തിലെ നൂതന മാര്‍ഗങ്ങളും സാങ്കേതിക വിദ്യകളും നിരന്തരമായി പരിശീലിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച് ഉദ്ഘാടനം ചെയ്ത കേന്ദ്രമാണ് ഇതുവരെ പ്രവര്‍ത്തനമാരംഭിക്കാത്തത്.
ജീവനക്കാരെ നിയമിക്കാത്തതും ആവശ്യമായ ഫര്‍ണിച്ചര്‍ ഉള്‍പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതുമാണ് കേന്ദ്രം പൂട്ടിക്കിടക്കാന്‍ പ്രധാന കാരണം. കേന്ദ്രത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം മൈക്ക് ഓപ്പറേറ്റര്‍, പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍, നൈറ്റ് വാച്ച്മാന്‍ തുടങ്ങിയ ഏഴു തസ്തികകള്‍ വേണം. എന്നാല്‍ നിയമനത്തിന് നടപടിയെടുക്കാതെ കേന്ദ്രം നിര്‍മാണം പൂര്‍ത്തിയായ ഉടന്‍ തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നെന്നാണ് ആരോപണം.
ഈ വര്‍ഷം ജൂലൈ 25നാണ് കേന്ദ്രം ഉദ്ഘാചനം ചെയ്തത്. വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ ഉദ്യോഗസ്ഥരെ വ്യന്യസിച്ച് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഒരുമാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്രം ഉദ്ഘാടനം ചെയ്ത സമയത്ത് വകുപ്പ് മന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ രï് മാസമാകാറായിട്ടും നിയമന വിഷയത്തില്‍ യാതൊരു നടപടിയും ആയിട്ടില്ല. 65 ലക്ഷം രൂപമുടക്കിയ കെട്ടിടം സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക്ക് കോമ്പൗïിലാണ് സ്ഥിതിചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ രï് ക്ലാസ് മുറികള്‍, ഡൈനിങ് ഹാള്‍, ഓഫിസ്, ലൈബ്രറി, ഓഫിസേഴ്‌സ് റൂം, ടോയിലറ്റുകള്‍ എന്നീ സൗകര്യങ്ങളാണ് കേന്ദ്രത്തിലുള്ളത്. അതേ സമയം കേന്ദ്രത്തിലേക്ക് ഒരു അസിസ്റ്റന്റ് ഡയറക്ടറെ പോസ്റ്റ് ചെയ്തതായും ഒക്‌ടോബര്‍ ഒന്നു മുതല്‍ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് വെറ്ററിനറി അധികൃതര്‍ നല്‍കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."