HOME
DETAILS
MAL
ആറാട്ട് പാറ സംരക്ഷണം; ആഹ്ലാദ യാത്ര സംഘടിപ്പിച്ചു
backup
September 18 2016 | 01:09 AM
മീനങ്ങാടി: ആറാട്ട് പാറ സംരക്ഷിക്കപ്പെട്ടതിന്റെ സന്തോഷവുമായി ആറാട്ടു പാറയിലേക്ക് ആഹ്ലാദയാത്ര സംഘടിപ്പിച്ചു. കുമ്പളേരി റോക്ക് ഗാര്ഡന് ടൂറിസം ക്ലബും ജി.എച്ച്.എസ്.എസ് മീനങ്ങാടി എന്‍.എസ്.എസ് യൂനിറ്റും നാട്ടുകാരും പ്രകൃതി സ്നേഹികളും നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ആറാട്ടുപാറയുടെ ഒരു കിലോമീറ്റര്‍ ദര പരിധികുള്ളില്‍ ക്വാറി, ക്രഷര്‍, ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചത്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ആറാട്ട് പാറയിലേക്കുള്ള ആഹ്ലാദ യാത്ര സംഘടിപ്പിച്ചത്. വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് പി ധനേഷ് കുമാര്‍ ഐ.എ.എസ് ഫ്ളാഗോഫ് ചെയ്തു. ടി.ആര് സുമ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."