HOME
DETAILS

'സിക വൈറസ്; ജാഗ്രത പാലിക്കണം' നാളെ മുതല്‍ 24 വരെ ഊര്‍ജിത ഉറവിട നശീകരണ വാരാചരണം

  
backup
September 18 2016 | 01:09 AM

%e0%b4%b8%e0%b4%bf%e0%b4%95-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

കല്‍പ്പറ്റ: സിക വൈറസ് ബാധക്കെതിരേ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ് അറിയിച്ചു.
കൊതുകു നശീകരണമാണ് ഈ രോഗത്തെ ചെറുക്കാനുള്ള ഏക മാര്‍ഗം. ഇതിന്റെ ഭാഗമായി നാളെ മുതല്‍ 24 വരെ ഊര്‍ജിത ഉറവിട നശീകരണ വാരാചരണം നടത്തും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിലും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ നേതൃത്വത്തിലും ഈ ദിവസങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തികള്‍ നടക്കും. ഡെങ്കിപനിക്കും ചിക്കുന്‍ഗുനിയയ്ക്കും സമാനമായ രോഗലക്ഷണങ്ങളാണ് സിക വൈറസ് ബാധക്കുമുള്ളത്. ഈഡിസ് കൊതുകുകളാണ് സിക രോഗം പരത്തുന്നത്. പെട്ടെന്നുള്ള പനി, തലവേദന, ശരീരവേദന, സന്ധികളിലെ വേദന, കണ്ണുകള്‍ക്ക് ചുവപ്പോ, പിങ്കു നിറമോ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. സിക വൈറസ് ബാധിച്ച വ്യക്തിയെ കടിക്കുന്ന ഈഡിസ് കൊതുകുകളില്‍ മൂന്ന് മുതല്‍ ഏഴ് ദിവസത്തിനകം വൈറസ് പെരുകുന്നു. ലഘുവായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗമായതിനാല്‍ ആശുപത്രിയെ സമീപിപ്പിക്കുന്നവര്‍ വിരളമാണ്.
80 ശതമാനം ആളുകളിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല. എന്നാല്‍ അവര്‍ രോഗവാഹകരായിരിക്കും. കൂടാതെ ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും ഉമിനീരിലൂടെയും രോഗം പകരുമെന്ന് കണ്ടെത്തിയത് കൂടുതല്‍ ഗൗരവകരമാണ്.
ഗര്‍ഭിണികളെ രോഗം ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചകുറവ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സംഭവിക്കാമെന്നതിനാല്‍ ഗര്‍ഭിണികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.
സ്രോതസുകള്‍ നശിപ്പിക്കുക
കല്‍പ്പറ്റ: വൈറസ് വാഹകരായ ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ മനുഷ്യനിര്‍മിത സ്രോതസുകളിലാണ് മുട്ടയിട്ട് പെരുകുന്നത്.
ആല്‍ബോപിക്‌സ്റ്റ്‌സ് കൊതുകുകളും സിക വൈറസ് ബാധ പരത്താന്‍ സാധ്യതയുണ്ട്. റബര്‍, ചിരട്ടകള്‍, വീണുകിടക്കുന്ന കമുകിന്‍ പാളികള്‍, ചിരട്ടകള്‍ തുടങ്ങിയ ജലം തങ്ങിനിര്‍ത്തുന്ന സ്രോതസുകളിലും ഇവ വളരാം. അതിനാല്‍ മുഴുവന്‍ സ്രോതസുകളും നശിപ്പിക്കുകയും സുരക്ഷിതമായി നീക്കം ചെയ്യുകയും വേണം. ഓരോ വ്യക്തിയും അവനവന്റെ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുകയും കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള സ്രോതസുകള്‍ കണ്ടെത്തി നശിപ്പിക്കാനും തയാറാകണം.
ആശുപത്രികള്‍, ബസ് സ്‌റ്റോപ്പുകള്‍, ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, സ്‌കൂള്‍, കോളജ്, ടയര്‍ റിപ്പയര്‍ ഷോപ്പുകള്‍, നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങള്‍ എന്നിവ പ്രത്യേക നിരീക്ഷണ വിധേയമാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago