നേട്ടം കൊയ്ത് കുടുംബശ്രീ ഓണചന്തകള്‍; വിറ്റുവരവ് 75,38,047 രൂപ
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണചന്തകളില്‍ റെക്കോര്‍ഡ് വില്‍പന. ജില്ലയിലെ 26 സി.ഡി.എസുകളിലും ജില്ലാ തലത്തിലും സംഘടിപ്പിച്ച ഓണചന്തകളില്‍ ഈ വര്‍ഷം ആകെ 75,38,047 രൂപയുടെ വില്‍പനയാണ് നടന്നത്. 12,32,341 രൂപയുടെ വിറ്റുവരവ് നേടി സുല്‍ത്താന്‍ ബത്തേരി നഗരസഭ സി.ഡി.എസിന്റെ ഓണച്ചന്തയാണ് വില്‍പനയില്‍ മുന്നില്‍.
7,01,287 രൂപ വിറ്റുവരവ് നേടിയ പടിഞ്ഞാറത്തറ സി.ഡി.എസും 5,59,248 രൂപ നേടിയ തവിഞ്ഞാല്‍ സി.ഡി.എസുമാണ് അടുത്ത സ്ഥാനങ്ങളില്‍. കാര്‍ഷിക ഉല്‍പങ്ങള്‍ക്കാണ് ഇത്തവണ ആവശ്യക്കാരേറെയുണ്ടായിരുന്നത്. 30.5 ലക്ഷം രൂപയാണ് ഇവയുടെ വില്‍പനയിലൂടെ സംരംഭകര്‍ക്ക് ലഭിച്ചത്. ഉല്‍പ്പങ്ങളുടെ ഗുണമേന്മയും നിലവാരവും ഉറപ്പു വരുത്തുന്നതിന് പ്രത്യേക സംവിധാനമേര്‍പ്പെടുത്തിയതും വില്‍പനക്ക് ഗുണകരമായി. ഓണചന്തകള്‍ ലക്ഷ്യം വെച്ച് കുടുബശ്രീ നടപ്പാക്കിയ പൊലിവ് കാംപയിന്‍ മുഖേന ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ ധാരാളമായി ചന്തകളില്‍ വില്‍പനക്കെത്തിയിരുന്നു. 14.13 ലക്ഷം രൂപയുടെ ഭക്ഷ്യ ഉല്‍പന്നങ്ങളും ചന്തകളില്‍ വില്‍പന നടത്തി. തുണിത്തരങ്ങളുടെയും മറ്റും വില്‍പനയിലൂടെ 10 ലക്ഷം രൂപയാണ് ലഭിച്ചത്.
പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചന്തകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പച്ചക്കറി വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു. ജനപ്രതിനിധികളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണമാണ് കുടുംബശ്രീ ഓണചന്തകളുടെ വിജയത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."