മുഴുവന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയും നാളെ ചേരും
കണ്ണൂര്‍: 2016-17 വര്‍ഷത്തെ അന്തിമ പദ്ധതി സമര്‍പ്പണം വൈകിയതോടെ മുഴുവന്‍ സ്റ്റാന്റിങ് കമ്മിറ്റിയും വിളിച്ചു ചേര്‍ക്കാന്‍ മേയര്‍ റൂളിങ് നല്‍കി. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ അനാസ്ഥയാണ് പദ്ധതി സമര്‍പ്പണം വൈകിച്ചതെന്നും ഇതിലൂടെ കോര്‍പറേഷനു ഭീമമായ നഷ്ടമുണ്ടാക്കിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ പദ്ധതി വിഹിതം നഷ്ടമാകില്ലെന്നും പുതിയ കോര്‍പറേഷനായതുകൊണ്ട് ഇത്തരം നടപടികളില്‍ ഇളവു ലഭിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും മേയര്‍ അറിയിച്ചു. മുഴുവന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയും നാളെ ചേരാനും 20ന് ഇതു സംബന്ധിച്ച് വീണ്ടും കൗണ്‍സില്‍ യോഗം ചേരാനും തീരുമാനമായി.
പദ്ധതികളുടെ അന്തിമ രേഖ ആസൂത്രണ സമിതിക്കു മുമ്പാകെ സമര്‍പ്പിക്കേണ്ട അവസാന തിയതി ഇക്കഴിഞ്ഞ ഒന്‍പതായിരുന്നു. കഴിഞ്ഞ മാസം 27ന് കോര്‍പറേഷന്‍ വികസന സെമിനാര്‍ നടത്തിയെങ്കിലും സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കുന്നതിനും കൗണ്‍സില്‍ യോഗം ചേരുന്നതിനും വീഴ്ച വരുത്തി.
സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ അംഗീകരിച്ചതിനു ശേഷം കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗീകരിക്കുന്ന പദ്ധതികളാണ് കലക്ടര്‍ ഉള്‍പ്പെടുന്ന ആസൂത്രണ സമിതിക്കു മുമ്പാകെ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ ഇതുവരെയായി പദ്ധതി സമര്‍പ്പണം നടത്തിയിരുന്നില്ല. കോര്‍പറേഷനില്‍ കുടുംബശ്രീ അംഗം സെക്രട്ടറിയെ നിയമിച്ചത് കൗണ്‍സില്‍ അറിഞ്ഞില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. സി.ഡി.എസ് അംഗങ്ങള്‍ക്കുള്ള ഓണറേറിയം വൈകിയതും യോഗത്തില്‍ ചര്‍ച്ചയായി. പട്ടിക ജാതിക്കാര്‍ക്കുള്ള ഫ്‌ളാറ്റിന്റെ താക്കോല്‍ ദാനം വൈകുന്നതിനെതിരേ ഇരു വിഭാഗവും തമ്മില്‍ ബഹളമുണ്ടായി. നേരത്തെയുണ്ടായ ഭരണ സമിതി ഉദ്ഘാടനം നടത്തിയ പദ്ധതിയാണെന്നും എന്നാല്‍ വൈദ്യുതീകരണം ഉള്‍പ്പെടെ ഇനിയും ബാക്കിയുണ്ടെന്നും ഭരണപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സാങ്കേതികമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാതെ ഉടന്‍ ഉപഭോക്താക്കള്‍ക്ക് ഫ്‌ളാറ്റ് നല്‍കണമെന്ന് ടി.ഒ മോഹനന്‍ പറഞ്ഞു. പെന്‍ഷന്‍ വിതരണത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും യോഗം വേദിയായി. യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, കൗണ്‍സിലര്‍മാരായ സുമാ ബാലകൃഷ്ണന്‍, വെള്ളോറ രാജന്‍, പ്രകാശന്‍, ജമനി പങ്കെടുത്തു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."