സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരം: കടന്നപ്പള്ളി
ഇരിട്ടി:സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും തലശ്ശേരി സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെയും പ്രത്യാശ ഭവന്റെയും പ്രവര്‍ത്തനം മാതൃകാപരമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്.
തലശ്ശേരി സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ഇരിട്ടി സെന്റ് ജോസഫ് ദേവാലയ ഓഡിറ്റോറിയത്തില്‍ നടന്ന സമൂഹ വിവാഹ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് മാര്‍.ജോര്‍ജ് വലിയമറ്റം അധ്യക്ഷനായി. സണ്ണി ജോസഫ് എം.എല്‍.എ വിവാഹ സഹായ നിധി കൈമാറി. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, ടി.എസ്.എസ് ഡയരക്ടര്‍ ഫാദര്‍ തോമസ് തയ്യില്‍, അസി.ഡയരക്ടര്‍ ഫാദര്‍ ബെന്നി നിരപ്പേല്‍, റപ്പായി കല്ലറക്കല്‍, പി.വി ഔസേപ്പ്, പൗളിന് തോമസ്, ബേബി മുള്ളൂര്‍, പി.സി വര്‍ഗീസ്, വര്‍ക്കി വടക്കേ മുറി, വര്‍ഗീസ് പെരുമത്തറ സംസാരിച്ചു. 50 വിവാഹങ്ങളാണ് പരിപാടിയുടെ ഭാഗമായി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."