HOME
DETAILS
MAL
ആദിവാസികളോട് അവഗണന: കാടു വെട്ടിത്തെളിച്ച് മെമ്പറുടെ പ്രതിഷേധം
backup
September 18 2016 | 01:09 AM
ഇരിട്ടി:ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസികളോട് ടി.ആര്.ഡി.എമ്മും ജില്ലാ ഭരണകൂടവും കാണിക്കുന്ന അവഗണയില്‍ പ്രതിഷേധിച്ച് ആറളം പഞ്ചായത്ത് മെമ്പര്‍ പി.കെ കരുണാകരന്റെ നേതൃത്വത്തില്‍ കാടുവെട്ടിത്തെളിച്ചു. പുനരധിവാസ മേഖലയിലെ ആദിവാസികള്‍ താമസിക്കുന്ന ഏഴാം ബ്ലോക്കിലെ കൊടും കാടാണ് പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചായത്ത് മെമ്പര്‍ വെട്ടിത്തെളിച്ചത്. കൂടാതെ കാട്ടാനയുടെ ആക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന രാഘവന് എന്ന ആദിവാസിയെ ടി.ആര്.ഡി.എം അധികൃതരോ ജില്ലാ ഭരണാധികാരികളോ ആശുപത്രിയില്‍ ചെന്ന് കാണുകയോ വേണ്ടണ്ട സഹായം നല്‍കുകയോ ചെയ്തില്ലെന്നും,കഴിഞ്ഞ യു,ഡി.എഫ് സര്‍ക്കാര്‍ പുരധിവാസ മേഖലയിലെ കാടു വെട്ടിത്തെളിക്കാന്‍ 35 ലക്ഷം അനുവദിച്ചെങ്കിലും ടി.ആര്.ഡി.എം യാതൊരു നടപടിയും എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."