വാഹനപരിശോധന മുറുക്കി പൊലിസ് വഴിപാടായേക്കുമെന്ന് ആശങ്ക
കണ്ണൂര്‍: പയ്യന്നൂര്‍ കുന്നരുവില്‍ ടിപ്പര്‍ ലോറിയിടിച്ച് അഞ്ചുപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ജില്ലയില്‍ വാഹനപരിശോധന ശക്തമാക്കാന്‍ ജില്ലാപൊലിസ് മേധാവി സഞ്ജയ്കുമാര്‍ ഗുരുദീന്‍ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ചു മുഴുവന്‍ സ്‌റ്റേഷനുകളിലും ഇന്നലെ രാവിലെ ജാഗ്രതനിര്‍ദേശം നല്‍കി. ടിപ്പര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ അമിത വേഗത, മദ്യപിച്ചു വാഹനമോടിക്കല്‍, കാല്‍നടയാത്രികരെയും മറ്റുവാഹനങ്ങളെയും അപകടപ്പെടുത്തുന്ന ഡ്രൈവിങ് എന്നിവയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ്ജില്ലാപൊലിസ് മേധാവിയുടെ നിര്‍ദ്ദേശം. എന്നാല്‍ വന്‍ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഞെട്ടിയുണരുന്ന പൊലിസ് കണ്ണൂര്‍- പയ്യന്നൂര്‍ ദേശീയപാതയിലെ പരിയാരത്ത് ഒരാഴ്ചയ്ക്കിടെ നിരന്തരം അപകടമുണ്ടായപ്പോള്‍ ജാഗ്രതപുലര്‍ത്താത്തതാണ് കുന്നരുവിലെ അപകടത്തിനു കാരണമെന്ന വിമര്‍ശനം പരക്കെ ഉയര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ മംഗലാപുരത്തു നിന്നും വരുന്ന ടാങ്കര്‍ ലോറികളെയും ചരക്കുവാഹനങ്ങളെയും കൃത്യമായി പരിശോധിക്കാന്‍ പൊലിസിനുകഴിയുന്നില്ല. റോഡുനിയമങ്ങള്‍ പാലിക്കാതെ മദ്യപിച്ചാണ് ഇതരസംസ്ഥാനക്കാരായ ടാങ്കര്‍ലോറി ഡ്രൈവര്‍മാര്‍ വാഹനങ്ങളോടിക്കുന്നത്. ചാലദുരന്തമുണ്ടായ പശ്ചാത്തലത്തില്‍ പാചകവാതകടാങ്കര്‍ ലോറികള്‍ പരിശോധിച്ചിരുന്നുവെങ്കിലും കുറച്ചുനാള്‍ മാത്രമെ നീണ്ടു നിന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."