അക്രമബാധിത പ്രദേശങ്ങള്‍ ബി.ജെ.പി കേന്ദ്രസംഘം സന്ദര്‍ശിച്ചു
കണ്ണൂര്‍: മേഖലയിലെ അക്രമബാധിത പ്രദേശങ്ങള്‍ ബിജെപി കേന്ദ്ര നേതാക്കളുടെ സംഘം സന്ദര്‍ശിച്ചു. എം.പിമാരായ ഭൂപേന്ദ്ര യാദവ്, നളിന്‍കുമാര്‍ കട്ടീല്‍, അനന്തകുമാര്‍ ഹെഗ്‌ഡേ, അഖിലേന്ത്യാ സെക്രട്ടറി എച്ച് രാജ, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവരടങ്ങിയ സംഘമാണു സന്ദര്‍ശിച്ചത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ പോലും ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അക്രമം തടയാന്‍ പൊലിസിന് കഴിയുന്നില്ലെങ്കില്‍ പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബി.ജെ.പിക്ക് മറ്റു വഴികള്‍ തേടേണ്ടി വരുമെന്നും കുമ്മനം പറഞ്ഞു.
പിണറായി പുത്തന്‍കണ്ടത്തെ മാറോളി പ്രേംജിത്തിന്റെ വീട്, കൂത്തുപറമ്പ് പാതിരിയാട് കഴിഞ്ഞയാഴ്ച വെട്ടേറ്റ നവജിത്ത്, അക്രമത്തിനിരയായ മഹിളാ മോര്‍ച്ച ജില്ലാ നേതാവ് ലസിത പാലക്കല്‍, ആറാം ക്ലാസുകാരി ശിവദ എന്നിവരെയാണു തലശേരി മേഖലയില്‍ സംഘം സന്ദര്‍ശിച്ചത്.
തില്ലങ്കേരിയില്‍ കൊല്ലപ്പെട്ട മാവില ബിനീഷിന്റെ വീട്ടിലും പയ്യന്നൂരില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് അന്നൂരിലെ സി.കെ രാമചന്ദ്രന്റെ വീടും സംഘം സന്ദര്‍ശിച്ചു.
മുഴക്കുന്നില്‍ വീട്ടില്‍കയറി ആക്രമിച്ച രാഹുല്‍-രമ്യ ദമ്പതികളുടെ മകന്‍ കാര്‍ത്തിക്ക്, പല കാലങ്ങളിലായി ആക്രമിക്കപ്പെട്ട നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍, അക്രമത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി. ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, സംസ്ഥാന സെക്രട്ടറി വി.കെ സജീവന്‍, ബിജു ഏളക്കുഴി, കെ.കെ വിനോദ് കുമാര്‍, മോഹനന്‍ മാനന്തേരി ,അഡ്വ. വി. രത്‌നാകരന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. രാവിലെ ആരംഭിച്ച യാത്ര വൈകുന്നേരമാണു പൂര്‍ത്തിയാക്കിയത്. ഇന്നു തിരുവനന്തപുരത്തെത്തി ഗവര്‍ണര്‍ക്കു മെമ്മോറാണ്ടം നല്‍കുമെന്നു സംഘം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."