കുപ്പം ജലോത്സവം ഇന്ന്
തളിപ്പറമ്പ് : മുക്കുന്ന് ഗ്രാമവേദി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് കുപ്പം ജലോത്സവം ഇന്ന് നടക്കും. ദേശീയപാതയോട് ചേര്‍ന്ന കുപ്പം പുഴയില്‍ ഉച്ചക്ക് രണ്ട് മണിയോടെ പരിയാരം ഗ്രാമപഞ്ചായത്തംഗം കെ.പി സല്‍മത്ത് മത്സരങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്ന ചുരുളന്‍ വള്ളങ്ങളടക്കം ഒന്‍പത് ടീമാണ് ഈ ഇനത്തില്‍ മത്സരിക്കുക. എട്ട് ടീമുകള്‍ നാടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ പങ്കെടുക്കും. സമാപന സമ്മേളനം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യു സമ്മാനദാനം നിര്‍വ്വഹിക്കും. പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ രാജേഷ് ചടങ്ങില്‍ അധ്യക്ഷനാകും. ജലോത്സവത്തിനു പുറമേ വിവിധ കലാപരിപാടികളും സംഗീത നിശയും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."