HOME
DETAILS
MAL
തെരുവ് നായ ശല്യം: അദാലത്തില്‍ പരാതി
backup
September 18 2016 | 02:09 AM
ചാവക്കാട്: തെരുവ് നായ്ക്കളുടെ ശല്യത്തിനെതിരെ വിവിധ പഞ്ചായത്തുകളിലേയും നഗസഭകളിലേയും പൊതുപ്രവര്‍ത്തകര്‍ നല്കിയ പരാതി അദാലത്തില്‍ സ്വീകരിച്ചു. ലീഗല്‍ സര്‍വിസ് കമ്മിറ്റി ചെയര്മാന് ചാവക്കാട് സബ് ജഡ്ജ് കെ.എന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ കോടതി വളപ്പില്‍ സംഘടിപ്പിച്ച അദാലത്തിലാണ് പരാതി സ്വീകരിച്ചത്. പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. പൊതുപ്രവര്‍ത്തകരായ ലിയാഖത്ത് ചാവക്കാട്, തോമസ് പാവറട്ടി, അയ്യൂബ് ഒരുമനയൂര്‍, ഷിബു ദാസ്, ബഷീര്‍ താനൂര്‍, ഹംസ അറക്കല്‍ തുടങ്ങിയവര്‍ തെരുവ് നായക്കളുടെ ശല്യത്തെക്കുറിച്ച് വിശദീകരിച്ചു. അഡ്വ. ഷിജു മുട്ടത്ത്, താലൂക്ക് ലീഗല്‍ കമ്മിറ്റി സെക്രട്ടറി അജു, ശശി പഞ്ചവടി, സറീന ഹാഷിം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."