കൊല്ലപെട്ട വ്യവസായിയുടേയും മകന്റേയും മൃതദേഹങ്ങള്‍ കുന്നംകുളത്തെത്തിച്ചു
കുന്നംകുളം: ആന്ധ്രയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് കൊല്ലപെട്ട വ്യവസായിയുടേയും മകന്റേയും മൃതദേഹങ്ങള്‍ കുന്നംകുളത്തെത്തിച്ചു. ആന്ധ്രയിലെ കടപ്പ ജില്ലയില്‍ ഗുഡ ്‌ബോയ് പപ്പടം മസാല പൊടി കമ്പനി ഉടമ ചിറ്റഞ്ഞൂര്‍ സ്രാമ്പിക്കല്‍ സൂരേഷ് (46) ഇയാളുടെ മൂത്ത മകന്‍ സുഷി (14) എന്നിവരാണ്‌കൊല്ലപ്പെട്ടത്. ഇളയ മകന്‍ സൂമേഷ് (8 ) ഗുരുതരമായി പരുക്കേറ്റ് കടപ്പ രാജീവ് ഗാന്ധി മെഡിക്കല്‍മിഷ്യന്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. ആന്ധ്രയിലെ കടപ്പ ജില്ലയില്‍ പപ്പടം, മസാല പൊടിയുടെ വ്യവസായം നടത്തുന്ന സുരേഷിന്റെ രണ്ടാം ഭാര്യയായ പ്രേമയാണ് ഇവരെ വീടിനകത്ത് വെച്ച് കുത്തിയതെന്നാണ് വിവരം. സംഭവമറിഞ്ഞ നാട്ടുകാരുടെ ആക്രമത്തില്‍ പരുക്കേറ്റ ഇവര്‍ പൊലിസിന്റെ സാന്നിധ്യത്തില്‍ ആശുപതിയില്‍ ചികിത്സയിലാണ്. സുരേഷിന്റെ ആദ്യ വിവാഹത്തിലുള്ള മക്കളാണ് ഇരുവരും.
രണ്ടാംവിവാഹത്തിലുള്ള മകന്‍ സുപ്രീന് വയറിന് കുത്തേറ്റിട്ടുണ്ട്. ആക്രമം പുറത്തുനിന്നുള്ള സംഘമാണെന്ന് വരുത്തിതീര്‍ക്കാന്‍ പ്രേമ തന്നെയാണ് ഇത് ചെയ്തതെന്നാണ് പൊലിസ് പറയുന്നത്. വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുന്നംകുളത്ത് നിന്ന്‌പോയ തൊഴിയൂര്‍ ലൈഫ്‌കെയര്‍, വടക്കേക്കാട് നബവി എന്നീ ആംബുലന്‍സുകളിലാണ് മൃതദേഹം എത്തിച്ചത്. രാവിലെ 9 ഓടെ ചിറ്റഞ്ഞൂരിലെ വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ ഒരു മണിക്കൂര്‍ സമയം പൊതു ദര്‍ശനത്തിന് വെച്ചശേഷം ചെറുതിരുത്തി ശാന്തി തീരത്ത് സംസ്‌ക്കരിച്ചു. കഴിഞ്ഞ 50 വര്‍ഷത്തോളമായി സുരേഷിന്റെ കുടുംബം ആന്ധ്രയില്‍ കച്ചവടക്കാരാണ്. മൂന്ന് മാസം മുന്‍പാണ് ഇവര്‍ നാട്ടില്‍ വന്നു തിരിച്ചുപോയത്. ആദ്യ ഭാര്യ സുരേഷിനെ ഉപേക്ഷിച്ചതോടെ പാവപെട്ട പെണ്‍കുട്ടിക്ക് ജീവിതം നല്‍കാനുള്ള തീരുമാനമായിരുന്നു കുന്നംകുളം കോട്ടയില്‍ സ്വദേശിനിയായ പ്രേമയുമായള്ള രണ്ടാംവിവാഹം. 7 വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."