പുലിമടകളില്‍ പുപ്പുലികളുടെ ഗര്‍ജനം
തൃശൂര്‍: പത്ത് ദേശങ്ങളുടേയും പുലിക്കളി ഒരുക്കങ്ങള്‍ വിവിധ പുലിമടകളില്‍ ഇന്നലെ രാവിലെ തന്നെ തുടങ്ങി. റെഡ് ഓക്സൈഡ് വാര്‍ണിഷില്‍ അരച്ച് ടര്പെന്റയിനില് മുക്കിയാണ് പുലികള്‍ക്കുള്ള ചായം ഒരുക്കിയത്.
നായ്ക്കനാല്‍ ദേശത്തിന്റെ പുലിമട വിവേകോദയം സ്കൂള്‍ ആയിരുന്നു. നിരവധി പേരാണ് ഇവിടെ മെയ്യെഴുത്ത് കാണാന്‍ എത്തിയത്. വിദേശികളും പുലിയെഴുത്ത് കാമറയില്‍ പകര്‍ത്താന്‍ എത്തിയിരുന്നു.
51 പുലികള്‍ക്ക് അഞ്ചില്‍ താഴെ മെയ്യെഴുത്തുകാരാണ് ഉണ്ടായിരുന്നത്. വേഗതയോടെ വ്യത്യസ്ത പുലിരൂപങ്ങള്‍ വരയ്ക്കുന്നതില്‍ മെയ്യെഴുത്തുകാര് മിടുക്ക് കാട്ടി. 60 വര്‍ഷത്തെ പരിചയസമ്പത്തുമായി ചാത്തുണ്ണിപുലി ഒരുങ്ങിയ പുലിമട അയ്യന്തോള്‍ ഗ്രൗണ്ടിന് സമീപമായിരുന്നു.
പൂങ്കുന്നം ജംഗ്ഷന്, പാട്ടുരായ്ക്കല്‍ ജംഗ്ഷന് എന്നിവിടങ്ങളിലും പുലിമടകള്‍ സജ്ജീകരിച്ചു. വിയ്യൂരിനായി ഇത്തവണ ഇങ്ങിയ പെണ്‍പുലികള്‍ ഒരുങ്ങിയത് വിയ്യൂര്‍ മണലാറുംകാവ് ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിലായിരുന്നു. പെണ്‍പുലികളുടെ വേഷപ്പകര്‍ച്ച കാണാനും നിരവധിപേര്‍ എത്തി. സ്ത്രീകള്‍ തന്നെയാണ് പെണ്‍പുലികളെ ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."