HOME
DETAILS
MAL
കശ്മിരിലെ സൈനിക ആസ്ഥാനത്ത് ചാവേറാക്രമണം; 17 സൈനികര്‍ കൊല്ലപ്പെട്ടു
backup
September 18 2016 | 02:09 AM
ജമ്മു കശ്മിര്: ഉറിയില്‍ നിയന്ത്രണരേഖയ്ക്കടുത്തുള്ള സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ചാവേറാക്രമണം. 17 സൈനികര്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. സൈന്യത്തിന്റെ തിരിച്ചടിയില്‍ മുഴുവന്‍ തീവ്രവാദികളെയും വധിച്ചു
ഏറ്റുമുട്ടലില്‍ നിരവധി സൈനികര്‍ക്കു പരുക്കുണ്ട്.
നാലു തീവ്രവാദികള്‍ ആസ്ഥാനത്ത് കടന്നുകൂടിയതായി പൊലിസ് പറയുന്നു. തീവ്രവാദികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് ചില ആര്‍മി ബാരക്കുകള്‍ക്ക് തീപിടിച്ചു.
കരസേനാ മേധാവി ശ്രീനഗറിലേക്ക് തിരിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സൈനികരുടെ യോഗം വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."