ഡോ.ബൈജുവിന്റെ കുടുംബത്തിന് അടിയന്തിര സഹായം നല്‍കുന്നതിന് നടപടികള്‍ ആരംഭിച്ചു
മൂവാറ്റുപുഴ: മരുന്നിന്റെ വിശ്വാസിത തെളിയിക്കുന്നതിനിടെ ചതിയില്‍പെട്ട് ജീവന് വെടിഞ്ഞ ഡോക്ടര്‍ ബൈജുവിന്റെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും അടിയന്തിര സഹായം നല്‍കുന്നതിന് പ്രാരംഭനടപടികള്‍ ആരംഭിച്ചു.
മൂവാറ്റുപുഴ ആര്.ഡി.ഒ എം.ജി രാമചന്ദ്രന് ശനിയാഴ്ച ബൈജുവിന്റെ പായിപ്രയിലെ വീട്ടിലെത്തി ധനസഹായം സമ്പന്ധിച്ച വിവരം മാതാപിതാക്കളോടും സഹോദരന് ബിജുവിനോടും അറിയിക്കുകയും കുടുംബത്തിന്റെ സ്ഥിതിഗതികള്‍ ചോദിച്ചറിയുകയും ചെയ്തു.
മാതാപിതാക്കളായ അയ്യപ്പന്, ലീല, സഹോദരന് പി.എ ബിജു മറ്റുകുടുംബാംഗങ്ങളോടും ആര്.ഡി.ഒ സംസാരിച്ചു. കുടുംബത്തിന് അടിയന്തിര സഹായത്തിനുള്ള റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കുമെന്ന് ആര്.ഡി.ഒ പറഞ്ഞു. ശോച്യാവസ്ഥയിലായ വീട് പുനര്‍നിര്‍മ്മിക്കുന്നതിന് വേïി പ്രത്യേക പരിഗണന നല്കി പുതുക്കി പണിയുന്നതിന് ധനസഹായം ലഭ്യമാക്കാന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും ആര്.ഡി.ഒ അറിയിച്ചു.
മുവാറ്റുപുഴ തഹസീല്‍ദാര്‍ റെജി പി ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പമാണ് ആര്.ഡി.ഒ വീട് സന്ദര്‍ശിച്ചത്. മുവാറ്റുപുഴ അര്‍ബണ്‍ ബാങ്ക് ചെയര്മാന് പി.ആര് മുരളീധരനും ഒപ്പമുïായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."