ഭൂതത്താന്‍കെട്ട് ഓണം ഫെസ്റ്റിന് തുടക്കം
കോതമംഗലം: രï് ദിവസം നീï് നില്‍ക്കുന്ന ഭൂതത്താന്‍കെട്ട് ഓണം ഫെസ്റ്റിന് തുടക്കമായി. സംഘാടക സമിതി ചെയര്‍മാനും എം.എല്‍.എയുമായ ആന്റണി ജോണ്‍ ശനിയാഴ്ച രാവിലെ പതാക ഉയര്‍ത്തിയതോടെയാണ് ഫെസ്റ്റിന് തുടക്കമായത്. കുട്ടികളുടെ കലാ കായിക മത്സരങ്ങളും കുടുംബശ്രീ യൂനിറ്റുകളുടെ തിരുവാതിര കളിയും അരങ്ങേറി തുടര്‍ന്ന് വിന്റ്റേജ് കാറുകളുടെ പ്രദര്‍ശനവും റാലിയും നടന്നു.
ഉച്ചകഴിഞ്ഞ് കാണികളെ അവേശ കൊടുമുടിയേറ്റിയ ബൈക്കുകളുടെ മഡ് റൈസിന് ആന്റണി ജോണ്‍ എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തതോടെ തുടക്കമായി.പിïിമന പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സണ്‍ ദാനിയല്‍ അധ്യക്ഷത വഹിച്ചു. ഭൂതത്താന്‍കെട്ട് ഡാം റിസോയര്‍വിറിനകത്തെ ബോട്ട് ജെട്ടിക്ക് സമീപം ഒരു കിലോമീറ്ററിലധികം വരുന്ന പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലാണ് ടൂ വീലര്‍ മഡ് റൈസ് അരങ്ങേറിയത്. ചതുപ്പിലൂടെയും ചെളിയിലൂടെയുമുള്ള ബൈക്കുകളിലൂടെയുള്ള അവേശ പോരാട്ടം കാണികള്‍ക്ക് ഉദ്യോഗജനകമായ കാഴ്ചകള്‍ സമ്മാനിച്ചത്.
ബൈക്കുകളുടെ മത്സരപാച്ചില്‍ കാണാന്‍ നൂറ് കണക്കിനാളുകളാണ് ഭൂതത്താന്‍കെട്ടിലേക്ക് എത്തിചേര്‍ന്നത്. രാത്രി കെ.എസ്.പ്രസാദ് നയിച്ച കോമഡി ഷോയും അരങ്ങേറി.ഞായറാഴ്ച രാവിലെ എട്ടിന് ഫോര്‍ വീലര്‍ മഡ് റൈസ് ആരംഭിക്കും. പഴയ ഈറ്റ കനാലിനോടനുബന്ധിച്ച ജലാശയത്തിന്റെ തിട്ടകളില്‍ രï് കിലോമീറ്റര്‍ ദൂരത്തില്‍ ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ഒന്നര കിലോമീറ്റര്‍ സ്പീഡ് ട്രാക്കും അര കീലാേ മീറ്റര്‍ ഓഫ് റോഡുമാണ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."