ഹരിപ്പാട് ചീഞ്ഞുനാറുന്നു: മൂക്കുപൊത്തി ജനം
ഹരിപ്പാട്: ഓണം പടിയിറങ്ങുന്നതോടെ പട്ടണം മാലിന്യക്കൂമ്പാരമായി മാറി. നഗരമദ്ധ്യത്തില്‍ തന്നെ നിരവധി കേന്ദ്രങ്ങളില്‍ മാലിന്യം കുമിഞ്ഞു കൂടുകയാണ്. ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റേഷനു സമീപമുള്ള ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേര്‍ന്നു മാലിന്യം കുന്നുകൂടി കിടക്കുന്നു. യൂണിയന് ബാങ്കിനു മുന്‍വശവും മാലിന്യം കുന്നുകൂടിയിട്ടുണ്ട്. നഗരസഭ ആരോഗ്യ വിഭാഗം ഇതൊന്നും കണ്ടമട്ടില്ല .
ഓണക്കാലത്ത് നിരവധി കച്ചവടക്കാര്‍ റോഡുകള്‍ക്ക് ഇരുവശവും താത്കാലിക ഷെഡുകള്‍ കെട്ടി കച്ചവടം നടത്തിയിരുന്നെങ്കിലും മാലിന്യ പ്രശ്നത്തെക്കുറിച്ച് ഇവര്‍ ബോധവാന്മാരല്ല. നഗരസഭ പ്രശ്നത്തില്‍ വേണ്ട ശ്രദ്ധ കാട്ടുന്നില്ലെന്ന ആരോപണം പരക്കെയുണ്ട്. എന്നാല്‍ റോഡുവക്കില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ പോലും നടപടിയെടുക്കുന്നില്ല. അടുത്തിടെ വഴിയോര വാണിഭക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില പ്രശ്നങ്ങളാണ് നഗരസഭാ അധികാരികളുടെ അലംഭാവത്തിനു കാരണമെന്ന റിയുന്നു.ദേശീയപാതയില്‍ ഡാണാപ്പടി പാലം മുതല്‍ ഏതാണ്ട് ഗവണ്മെന്റ് ആശുപത്രിക്ക് മുന്‍വശം വരെ റോഡിനിരുവശവും മാലിന്യ നിക്ഷേ പകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.
പട്ടണത്തിലെ പച്ചക്കറികടകള്‍, അറവുശാലകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, അന്യസംസ്ഥാന തൊഴിലാളികള്‍, പ്രഭാത സവാരിക്കാര്‍ തുടങ്ങിയവരാണ് മാലിന്യം നിക്ഷേപിക്കുന്നവരില്‍ ഏറെയും. രാത്രിയില്‍ ഡാണപ്പടി പാലത്തിന് താഴെ തോട്ടിലേക്ക് കക്കൂസ് മാലിന്യവും ഒഴുക്കുന്നുണ്ട്.കിറ്റില്‍ നിറച്ച് റോഡില്‍ തള്ളുന്ന മുടിമാലിന്യം കിറ്റു പൊട്ടി പ്രദേശത്താകെ പറന്നു നടക്കുന്നു.
പട്ടണത്തിലെ താമസക്കാര്‍ക്ക് മാലിന്യം ശാപമായി മാറിക്കഴിഞ്ഞു.കാക്ക മാലിന്യം കൊത്തി കിണറുകളില്‍ നിക്ഷേപിക്കുന്നത് നിത്യസംഭവമാണ്.ഹരിപ്പാട് പളളിപ്പാട് കാര്‍ത്തികപ്പള്ളി പഞ്ചായത്തുകളുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ തദ്ദേശ തിരെഞ്ഞെടുപ്പിന് മുന്‍പ് നഗരസഭ രൂപീകരിച്ചത്.
പേരില്‍ നഗരസഭ യെന്നാണെങ്കിലും ഇപ്പോഴും മാലിന്യപ്രശ്നങ്ങള്‍ പോലെയുള്ള അടിസ്ഥാന വിഷയങ്ങളില്‍ നടപടിയെടുക്കുന്നില്ല. മേഖലയില്‍ ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കള്‍ സ്വര്യവിഹാരം നടത്തുന്നത് ഹരിപ്പാട് പട്ടണപ്രദേശത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."