സാങ്കേതിക വിദ്യയുടെ വളര്‍ച്ച പാരമ്പര്യതൊഴില്‍ മേഖലയെ പ്രതിസന്ധിയിലാക്കി: മന്ത്രി പി തിലോത്തമന്‍
പൂച്ചാക്കല്‍: യന്ത്രവല്‍ക്കരണവും സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയും ആയതോടെ കേരളത്തിലെ പാരമ്പര്യ തൊഴില്‍ മേഖലകളും വ്യവസായങ്ങളും പ്രതിസന്ധിയിലായെന്നു മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ലക്ഷക്കണക്കിനു പേരാണ് ഇങ്ങനെ തൊഴിലില്ലാതെ വിഷമിക്കുന്നത്. ഓട്ടോക്കാസ്റ്റ്, കെ.എസ്.ഡി.പി പോലുള്ള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്.
ഇവയെല്ലാം പുനരുജ്ജീവിപ്പിക്കാന്‍ പുതിയ സമീപനങ്ങളും പഠനങ്ങളും വേണമെന്നും അദ്ദേഹം പറഞ്ഞു. അഖില കേരള വിശ്വകര്‍മ്മ മഹാസഭ 747ാം നമ്പര്‍ അരൂക്കുറ്റി ശാഖയുടെ നേതൃത്വത്തിലുള്ള വിശ്വകര്‍മ്മദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.എം. ആരിഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
കൊച്ചി സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസര്‍ ശിവാനന്ദന്‍ ആചാരി മുഖ്യ പ്രഭാഷണം നടത്തി. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ, അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആബിദ അസീസ്, വിശ്വകര്‍മ്മ ശാഖാ പ്രസിഡന്റ് ഇ.വി. ജയചന്ദ്രന്‍, ഇ.കെ. മോഹന്‍ദാസ്, എം. രാധാകൃഷ്ണന്‍ നായര്‍, കെ. രമേശ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."